Sunday, December 14, 2025

ഇന്‍ഷൂറന്‍സ് ഏജന്റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ കണ്ടെത്തനുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്‍റായ നാല്‍പ്പതുവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു. ബോണ്ട്സിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇന്‍ഷൂറന്‍സ് ഏജന്‍റായ സ്ത്രീയെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്‍റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പോളിസി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തിയാളും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് കേസിലെ പ്രതികള്‍. വികാസ് ജന്‍ഗു എന്നയാളാണ് പ്രധാന പ്രതി, ജിതേന്ദ്ര ചൌദരി, നിതിന്‍ എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ പറയുന്നത്. ഒളിവിലായ ഇവര്‍ക്കുള്ള തിരച്ചിലിലാണ് പോലീസ്

Related Articles

Latest Articles