Friday, December 12, 2025

ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തി; തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ജോലിയില്‍ നിന്ന് നീക്കി

കൊല്ലം: ഇല്ലാത്ത ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ താത്കാലികമായി ജോലിയില്‍ നിന്ന് നീക്കി. കൊല്ലം കുമ്മില്‍ പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജാന്‍സി കെവിയെ ആണ് ജോലിയില്‍ നിന്നും താൽക്കാലികമായി നീക്കിയത്.

പ്രധാന്‍ മന്ത്രി ആവാസ് യോജന ഗുണഭോക്താക്കളെ ഉള്‍പെടുത്തി വാട്‌സ്‌ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇന്‍ഷുറന്‍സ് പ്രീമിയം ആയി 5000 രൂപ വീതം സ്വന്തം അക്കൗണ്ടിലേക്ക് ഇടാൻ ആവശ്യപ്പെടുകയായിരുന്നു.

20 പേരാണ് ഗ്രൂപില്‍ ഉണ്ടായിരുന്നത്. ഗ്രൂപിലെ ചിലരുടെ പരാതിയ്ക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്തായത്. ഇതോടെയാണ് ഉദ്യോഗസ്ഥയെ താത്കാലികമായി ജോലിയില്‍ നിന്ന് നീക്കിയത്.

Related Articles

Latest Articles