പ്രതീകാത്മക ചിത്രം
കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശവാദവുമായി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ.
ബിഹാറിലെ അരാരിയ ജില്ലയിൽ നിന്നുള്ള ഇന്റെഖാബ് ആലം (21) എന്നയാളെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാസി സ്റ്റേഷൻ പരിധിയിലെ ബാലുവ കലിയഗഞ്ചിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അടിയന്തര സഹായം തേടാനുള്ള 112 എന്ന നമ്പറിൽ വിളിച്ച് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ പേര് ഛോട്ടാ ഷക്കീൽ ആണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അവകാശപ്പെട്ട ഇയാൾ ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകർക്കുമെന്നും പറഞ്ഞു. ഫോൺ സന്ദേശം ലഭിച്ചയുടൻ പൊലീസ് വിശദാംശങ്ങൾ സൈബർ സെല്ലുമായി പങ്കിട്ടു.
പരിശോധനയിൽ പ്രതി വിളിച്ച മൊബൈൽ നമ്പർ ഇയാളുടെ പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മാനസിക അസ്വസ്ഥതയുണ്ടെന്നു തോന്നുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീഷണി മുഴക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…