ജീവിക്കുന്ന നാട് ഏതായാലും ജനിച്ച മണ്ണിനെ മറക്കാന്‍ പാടില്ലെന്നാണ് ഓരോ പൗരനും ആലോചിക്കുക. ഈ ചൊല്ലുകള്‍ അന്വര്‍ത്ഥമാക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. താരം ലണ്ടനില്കുടുംബസമേതം ജീവിക്കുകയാണ്. ജോലിയും മറ്റുമായി ലണ്ടനിലുള്ള സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും നോട്ടിങ്ഹില്ലിലാണ് താമസം. എന്നാല്‍ വല്ലപ്പോഴും മാത്രം നാട്ടിലേക്ക് വരുന്ന സോനത്തിന് ഇന്ത്യ എന്ന് വെച്ചാല്‍ ജീവനാണ്. അതുകൊണ്ട് തന്നെ നാടിനെ ഒരിക്കലും മിസ്സ് ചെയ്യാതിരിക്കാന്‍ താരം തന്റെ വീട് നാടിനെ ഓര്ക്കുംവിധമാണ് സെറ്റ് ചെയ്തിരിക്കുന്നത്.
സോനം കപൂര്‍ വീടിന്റെ ഓരോ ഭാഗങ്ങളിലും ഭാരതത്തിന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്ക്കുംവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആര്‍ക്കിടെക്ച്ചര്‍ മാഗസിനാണ് സോനത്തിന്റെ വീടിന്റെ ഇന്റീരിയര്‍ പ്രസിദ്ധപ്പെടുത്തിയത്. ഇന്റീരിയറില്‍ മുഴുവന്‍ ഭാരത പാരമ്പര്യം ഓര്മപ്പെടുത്തുംവിധമുള്ള വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകള്‍ മുതല്‍ വാള്‍പേപ്പറുകള്‍ വരെ തന്റേതായ ശൈലിയില്‍ ഏറെ ആകര്‍ഷണീയമായാണ് ഒരുക്കിയിരിക്കുന്നത്.
ചുവരുകളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ജീവിതരീതികളും വസ്ത്രധാരണവും ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ കൊണ്ടാണ് വോള്‍പേപ്പര്‍ ചെയ്തിരിക്കുന്നത്. രണ്ട് ആനകളുടെ ചെറുശില്പ്പങ്ങള് ഉള്ള കോഫി ടേബിളും പുരാതന കസേരകള്‍ മോടിപ്പിടിപ്പിച്ചും നാഗ ടേബിള്‍ അടക്കമുള്ള ഓഫീസില്‍ സെറ്റ് ചെയ്തും നാടിന്റെ തനിമ നിലനിര്‍ത്തുകയാണ് സോനം കപൂര്‍. മനസില്‍ എന്നും വീടും നാടും നിറഞ്ഞുനില്‍ക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണ് താരം പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…