Friday, May 3, 2024
spot_img

ഭാരതത്തെ ഓരോനിമിഷവും ഓര്‍ക്കുംവിധം ഇന്റീരിയര്‍; ലണ്ടനിലെ സോനം കപൂറിന്റെ വസതി

ജീവിക്കുന്ന നാട് ഏതായാലും ജനിച്ച മണ്ണിനെ മറക്കാന്‍ പാടില്ലെന്നാണ് ഓരോ പൗരനും ആലോചിക്കുക. ഈ ചൊല്ലുകള്‍ അന്വര്‍ത്ഥമാക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. താരം ലണ്ടനില്‍കുടുംബസമേതം ജീവിക്കുകയാണ്. ജോലിയും മറ്റുമായി ലണ്ടനിലുള്ള സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും നോട്ടിങ്ഹില്ലിലാണ് താമസം. എന്നാല്‍ വല്ലപ്പോഴും മാത്രം നാട്ടിലേക്ക് വരുന്ന സോനത്തിന് ഇന്ത്യ എന്ന് വെച്ചാല്‍ ജീവനാണ്. അതുകൊണ്ട് തന്നെ നാടിനെ ഒരിക്കലും മിസ്സ് ചെയ്യാതിരിക്കാന്‍ താരം തന്റെ വീട് നാടിനെ ഓര്‍ക്കുംവിധമാണ് സെറ്റ് ചെയ്തിരിക്കുന്നത്.

സോനം കപൂര്‍ വീടിന്റെ ഓരോ ഭാഗങ്ങളിലും ഭാരതത്തിന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുംവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആര്‍ക്കിടെക്ച്ചര്‍ മാഗസിനാണ് സോനത്തിന്റെ വീടിന്റെ ഇന്റീരിയര്‍ പ്രസിദ്ധപ്പെടുത്തിയത്. ഇന്റീരിയറില് മുഴുവന്‍ ഭാരത പാരമ്പര്യം ഓര്‍മപ്പെടുത്തുംവിധമുള്ള വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഹാങ്ങിങ് ലൈറ്റുകള്‍ മുതല്‍ വാള്‍പേപ്പറുകള്‍ വരെ തന്റേതായ ശൈലിയില്‍ ഏറെ ആകര്‍ഷണീയമായാണ് ഒരുക്കിയിരിക്കുന്നത്.

ചുവരുകളില്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും ജീവിതരീതികളും വസ്ത്രധാരണവും ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ കൊണ്ടാണ് വോള്‍പേപ്പര്‍ ചെയ്തിരിക്കുന്നത്. രണ്ട് ആനകളുടെ ചെറുശില്‍പ്പങ്ങള്‍ ഉള്ള കോഫി ടേബിളും പുരാതന കസേരകള്‍ മോടിപ്പിടിപ്പിച്ചും നാഗ ടേബിള്‍ അടക്കമുള്ള ഓഫീസില്‍ സെറ്റ് ചെയ്തും നാടിന്റെ തനിമ നിലനിര്‍ത്തുകയാണ് സോനം കപൂര്‍. മനസില്‍ എന്നും വീടും നാടും നിറഞ്ഞുനില്‍ക്കാനാണ് ഇങ്ങിനെ ചെയ്തതെന്നാണ് താരം പറയുന്നത്.

Related Articles

Latest Articles