International athlete PU Chitra got married
പാലക്കാട്: രാജ്യാന്തര അത്ലറ്റ് പി യു ചിത്ര വിവാഹിതയായി. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. പാലക്കാട് നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ് ഷൈജു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. വിവാഹ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ചിത്ര ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പൂന ആതിഥേയത്വം വഹിച്ച നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ താരം സ്വര്‍ണം നേടിയിരുന്നു. 800, 1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. 2016
ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും, 2018 നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിലും താരം സ്വര്‍ണം നേടിയിരുന്നു. .2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യഷിപ്പില്‍ സ്വര്‍ണവും ചിത്ര സ്വന്തമാക്കിയിരുന്നു. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും കരസ്ഥാമാക്കി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…