Friday, September 25, 2026

രാജ്യാന്തര അത്‌ലറ്റ് പി യു ചിത്ര വിവാഹിതയായി ; വരന്‍ പോലീസ് ഉദ്യോഗസ്ഥനായ ഷൈജു

പാലക്കാട്: രാജ്യാന്തര അത്ലറ്റ് പി യു ചിത്ര വിവാഹിതയായി. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. പാലക്കാട് നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ് ഷൈജു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. വിവാഹ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.

2009 ലെ സംസ്ഥാന കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് ആദ്യമായി ചിത്ര ശ്രദ്ധിക്കപ്പെടുന്നത്. 2011 ല്‍ പൂന ആതിഥേയത്വം വഹിച്ച നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ 1500 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ താരം സ്വര്‍ണം നേടിയിരുന്നു. 800, 1500 മീറ്ററാണ് ചിത്രയുടെ പ്രധാന ഇനം. 2016
ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലും, 2018 നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പിലും താരം സ്വര്‍ണം നേടിയിരുന്നു. .2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലും 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യഷിപ്പില്‍ സ്വര്‍ണവും ചിത്ര സ്വന്തമാക്കിയിരുന്നു. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും കരസ്ഥാമാക്കി.

Related Articles

Latest Articles