Bipin Ravath
ന്യൂയോർക്ക്:ഭാരതത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ(Bipin Rawat) അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകരാജ്യങ്ങൾ.അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അനുശോചനം അറിയിച്ചു. ബിപിൻ റാവത്തിന്റെ വിയോഗം
‘ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് തീരാനഷ്ടമാണെന്നാണും യഥാർത്ഥ സൈനികനെയാണ് നഷ്ടമായതെന്നുമാണ് ലോകരാജ്യങ്ങൾ ഒറ്റസ്വരത്തിൽ പറയുന്നത്.
‘ബിപിൻ റാവത്തിന്റെ വേർപാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിൻ പ്രതികരിച്ചു.
‘യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തിൽ സുപ്രധാന പങ്ക് വഹിച്ച’യാളാണ് റാവത്ത് എന്ന് ഓസ്റ്റിൻ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ബിപിൻ റാവത്തിന്റെ വിയോഗം ‘തീരാ നഷ്ട’മാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വലിയ പങ്കുവഹിച്ച’യാളാണെന്നും, അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇന്ത്യയിലെ റഷ്യൻ അംബാസിഡർ നികോലെ കുദഷെവ് പറഞ്ഞത്
‘ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണം തീരാ നഷ്ട’മെന്നാണാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗന്റ്സ് പറഞ്ഞത്.
‘ദാരുണമായ വാർത്ത കേട്ടതിൽ അതീവ ദുഃഖമുണ്ടെന്ന്’ മാലിദ്വീപ് പ്രസിഡന്റ് ഇബ്രഹിം മുഹമ്മദ് സ്വാലിഹ് പറഞ്ഞു. 2019ൽ ബിപിൻ റാവത്തുമായി വേദി പങ്കിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. യഥാർത്ഥ സൈനികനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ, നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബ, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ്, ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ ബാറി ഒ ഫാരൽ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
അതേസമയം ബിപിൻ റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് ദേശീയ ദുഖാ:ചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ ഇന്ന് ദില്ലിയിലെത്തിക്കും.
സൈനിക വിമാനത്തിലാണ് മൃതദേഹങ്ങൾ ദില്ലിയിലെത്തിക്കുക. ശവസംസ്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച നടക്കും. ദില്ലി കന്റോണ്മെന്റിലാണ് അന്തിമ സംസ്കാരചടങ്ങുകള്‍.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.
സൂലൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…