ബ്രിട്ടൺ : ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം അന്താരാഷ്ട്ര ഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര ഭാഷാ ദിനത്തിന്റെ ഇരുപതാം വാർഷികത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിന്റെ പോർട്ട്കളീസ് ഹൗസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന്റെ സമ്പന്നത പ്രദർശിപ്പിച്ചു.
സംസ്കൃതി സെന്റർ ഫോർ എക്സലൻസാണ് പരിപാടി സംഘടിപ്പിച്ചത്. ബോബ് ബ്ലാക്ക് മാൻ എം പി ആതിഥ്യം വഹിച്ചു. പതിനേഴ് ഇന്ത്യൻ ഭാഷകളിലുള്ള സൃഷ്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. ഇവയിലധികവും എഴുതിയത് ബ്രിട്ടണിലെ ഇന്ത്യൻ പ്രവാസലോകത്തിലെ അംഗങ്ങളായിരുന്നു.
യു കെയിൽ അപൂർവ്വമായി മാത്രം കേട്ടിട്ടുള്ള ഇന്ത്യൻ ഭാഷകളായ സൗരാഷ്ട്ര, ലഡാക്കി, ബിഷ്ണുപ്രിയാ മണിപ്പൂരി തുടങ്ങിയവ ഈ ഭാഷകളിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരുമായ രവീന്ദ്ര കൊണ്ട(സൗരാഷ്ട്ര), റിൻചൻ വാച്ചർ(ലഡാക്ക്),ദിൽസ് ലക്ഷ്മീന്ദ്ര കുമാർ (ബിഷ്ണുപ്രിയ മണിപ്പൂരി) തുടങ്ങിയവരാൽ പ്രാമുഖ്യം നേടി. ഈ ഭാഷകളുടെ കൂടെ ആദ്യമായി ഒരേ വേദിയിൽ മഗായി ഭാഷയും അവതരിപ്പിയ്ക്കപ്പെട്ടു.
തക്രി, ഖുദവാദി, മൈഥിലി, ശാരദ തുടങ്ങിയ അതുല്യ ഭാഷാ ലിപികളിൽ എഴുതപ്പെട്ട “ഇൻസെൻസ് കാവ്യ സുഗന്ധ” എന്ന ബഹുഭാഷാ രചനകളുടെ ഒരു സമാഹാരവും ചടങ്ങിൽ പ്രസിദ്ധീകരിച്ചു. ഈ പ്രത്യേക അവസരത്തിൽ , തന്റെ ജീവിതം ഭാരതീയ ധർമ്മത്തിനും തത്വചിന്തയ്ക്കും വേണ്ടി ഉഴിഞ്ഞുവെച്ച ശ്രീ പി പരമേശ്വരന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ലക്ഷ്മി പിള്ള ശ്രുതിമധുരമായ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…