narendra-modi
ദില്ലി: ഇന്ത്യയിൽ എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. രാജ്യത്തുടനീളമുള്ള 75 പൈതൃക സ്ഥലങ്ങളിൽ 75 കേന്ദ്രമന്ത്രിമാർ യോഗദിനാഘോഷങ്ങൾക്ക് നേതൃത്വം വഹിക്കും.ആസാദി കാ അമൃത് മഹോത്സവ് വർഷത്തിൽ യോഗദിനം വരുന്നതിനാലാണ് 75 പൈതൃക സ്ഥലങ്ങളിൽ യോഗ അവതരിപ്പിക്കാനിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂർ കൊട്ടാരത്തിൽ നടത്തുന്ന യോഗാദിനാഘോഷത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി മഹാരാഷ്‌ട്രയിലെ ജ്യോതിർലിംഗ ത്രയംബകേശ്വര ക്ഷേത്രത്തിൽ വെച്ച് നടത്തുന്ന പരിപാടികളിൽ പങ്കെടുക്കും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ പരിപാടിയ്‌ക്കാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം വഹിക്കുന്നത്.
അതേസമയം, മൈസുരുവിൽ നടക്കുന്ന പ്രധാന പരിപാടി കൂടാതെ വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ സംഘടിപ്പിക്കുന്ന യോഗദിന പരിപാടികൾ റിലേ രൂപത്തിൽ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന ‘ഗാർഡിയൻ റിംഗ്’ യോഗ ദിനത്തിന്റെ മുഖ്യ ആകർഷണമാകും.ഉദയസൂര്യന്റെ നാടായ ജപ്പാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6 മണിക്ക് സ്ട്രീമിംഗ് ആരംഭിക്കാനാണ് പരിപാടി.
മനുഷ്യത്വത്തിനായുള്ള യോഗ എന്നതാണ് ഈ വർഷത്തെ യോഗദിനത്തിന്റെ മുഖ്യ പ്രമേയം. മഹാമാരിയുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിൽ യോഗ മനുഷ്യരാശിയെ എങ്ങനെയാണ് സഹായിച്ചതെന്ന് വ്യക്തമായി ചിത്രീകരിക്കുന്നതാണ് ഈ ആശയം.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…