Thursday, May 2, 2024
spot_img

ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ചരിത്രവിജയം; പോൾ ചെയ്തതിന്റെ 94 ശതമാനം വോട്ടും പുഷ്‌കർ സിംഗ് ധാമിക്ക്: അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗിആദിത്യനാഥും

ചണ്ഡീഗണ്ഡ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച് പുഷ്‌ക്കർ സിംഗ് ധാമി. വൻ ലീഡാണ് ധാമിക്ക് ലഭിക്കുന്നത്. ചമ്പാവത് നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ബിജെപി നേതാവ് ധാമിപുഷ്കർ ധാമിക്ക് 57268 വോട്ടുകളാണ് ലഭിച്ചത്.

10 റൗണ്ടുകളിലെ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തന്നെ അരലക്ഷത്തിനടുത്തേക്ക് ഭൂരിപക്ഷ മാണ് ബിജെപി സ്ഥിരം ജയിക്കുന്ന ചമ്പാവതിലെ ജനങ്ങൾ നൽകുന്നത്. എതിർസ്ഥാനാർത്ഥി കോൺഗ്രസ്സിന്റെ നിർമ്മല ഗഹാതോഡിക്ക് 3147 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

പുഷ്‌ക്കർ സിംഗ് ധാമിക്കെതിരെ കോൺഗ്രസ്സിന്റെ നിർമ്മല ഗഹാതോഡി, സ്വതന്ത്ര സ്ഥാനാർത്ഥി ഹിമാൻശു ഗാഡ്‌കോട്ടി, സമാജ് വാജി പാർട്ടി മനോജ് ഭട്ട് എന്നിവരാണ് മത്സരിച്ചത്.

അതേസമയം, ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ച പുഷ്‌ക്കർ സിംഗ് ധാമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും അഭിനന്ദനങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് ജയം കഴിഞ്ഞ കാലഘട്ടത്തിൽ ജനങ്ങൾക്ക് നൽകിയ സേവനത്തിനുള്ള നന്ദിയാണെന്നും ഇനിയുള്ള ഓരോ ദിവസവും ജനങ്ങൾക്കായി അക്ഷീണം പ്രയത്‌നിക്കാൻ പുഷ്‌ക്കർ സിംഗ് ധാമിക്കാവട്ടെയെന്നും നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തിൽ കുറിച്ചു. മികച്ച വിജയം നൽകിയത് ചമ്പാവത്തിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. ഒപ്പം മികച്ച രീതിയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ ബിജെപി പ്രവർത്തകരേയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ചമ്പാവത്തിലെ ജനത ബിജെപിക്കും ധാമിക്കും നൽകിയത് ചരിത്ര വിജയമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി മികച്ച ഭരണം കഴിഞ്ഞ തവണ കാഴ്ചവെച്ചതിന് ദേവഭൂമി നൽകിയ സമ്മാനമാണ് ഈ വിജയമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിന്ദിച്ചു.

Related Articles

Latest Articles