Monday, December 15, 2025

മഹാതിറിന് ഒടുവില്‍ കാര്യം മനസ്സിലായി- ‘വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ നാട് കടത്തും ‘: സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി

ക്വലാലംപുര്‍- ഇസ്ലാമിക് പ്രാസംഗികൻ സാക്കിർ നായിക്കിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീർ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന് നാടു കടത്തുമെന്ന് പ്രധാന മന്ത്രി പറഞ്ഞു. രാജ്യത്തെ സ്ഥിര താമസക്കാരനായ സാക്കിർ രാജ്യത്ത് നടത്തുന്ന പ്രസംഗങ്ങളിൽ വംശീയ പരമായ പല പരാമർശങ്ങളും നടത്തുന്നുണ്ട്. വംശീയപരമായ പരാമർശങ്ങൾ നടത്തിയ സാക്കിർ നായികിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിൽ പ്രതിഷേധം ശക്തമാണ്.

അതേ സമയം മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ പേർലിസിൽ സംസാരിക്കുന്നതിൽ നിന്ന് മലേഷ്യൻ പോലീസ് സാക്കിറിനെ വിലക്കി. പോലീസ് ഉത്തരവ് ലംഘിച്ചാൽ നായിക്കിനെതിരെ നടപടിയെടുക്കുമെന്ന് പെർലിസ് പോലീസ് മേധാവി നൂർ മുഷർ അഹമ്മദ് അറിയിച്ചിരുന്നു.

ഇനി മുതൽ പ്രസംഗത്തിന് 10 ദിവസം മുൻപ് സാക്കിർ പൊലീസിനെ വിവരം അറിയിക്കണമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. എന്ത് വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് അധികാരികളെ ധരിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സാക്കിർ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യം ശക്തമാണ്. വിവാദ പ്രാസംഗികൻ മലേഷ്യ വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് വില്ലി മോംഗിൻ എം.പി പ്രധാനമന്ത്രിയ്ക്ക് കത്ത് എഴുതിയിരുന്നു.

Related Articles

Latest Articles