Friday, January 2, 2026

പാലക്കാട് ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി: ഉളി കൊണ്ട് കഴുത്തില്‍ കുത്തേറ്റ് ഒരാൾ മരിച്ചു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാജിദെന്ന തൊഴിലാളിയുടെ ആക്രമണത്തിൽ ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്.സംഘര്‍ഷത്തിനിടെ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. മുണ്ടൂരിലെ ഒരു ഫർണ്ണീച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷമാണ് തൊഴിലാളിയുടെ മരണത്തിലേക്ക് നയിച്ചത്.

അതേസമയം ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച വാസിമും അക്രമിച്ച വാജിദും. സ്വത്തിനെച്ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആശാരി പണിക്കാരനായ വാജിദ് ഉളി കൊണ്ട് വാസിമിൻ്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു.

എന്നാൽ ഗുരുതര പരിക്കുകളോടെ വാസിമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്കാണ് പരിക്കേറ്റത്. കൊലപാതകത്തിന് ശേഷം വാജിദ് സ്വയം കഴുത്തു മുറിച്ചു. ഇയാള്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles