Friday, December 19, 2025

കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ !നാടിനും കുടുംബത്തിനും ആശ്വാസം !റഷ്യയിൽ കുടുങ്ങിയ ഡേവിഡ് മുത്തപ്പനെ ഇന്ത്യയിൽ തിരികെയെത്തിച്ചു ;രണ്ട് ദിവസം കഴിഞ്ഞ് കേരളത്തിലെത്തിക്കുമെന്ന് സി ബി ഐ

റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനെ ഇന്ത്യയിൽ തിരികെയെത്തിച്ചു . ദില്ലിയിൽ എത്തിയ ഡേവിഡിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ചയോടെ ഇദ്ദേഹത്തെ നാട്ടിലെത്തുമെന്നാണ് അധികൃതർ വീട്ടുകാരെ അറിയിച്ചത് . റഷ്യയിലെത്തിയ ഡേവിഡിനെ യുദ്ധമേഖലയിലേക്കാണ് അയച്ചത്.

യുദ്ധത്തിൽ പരിക്കേറ്റ് മോസ്‌കോയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് താത്കാലിക യാത്രാരേഖകളുടെ സഹായത്തോടെ ഇന്ത്യൻ എംബസി അധികൃതർ ശനിയാഴ്ച പുലർച്ചെ ഡേവിഡിനെ ഡൽഹിയിൽ എത്തിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

നവംബറിൽ സാമൂഹിക മാദ്ധ്യമത്തിൽ പരസ്യം കണ്ടാണ് ഡേവിഡ് ദില്ലിയിലെ ഏജന്റിനെ ബന്ധപ്പെടുന്നതും അതുവഴി റഷ്യലെത്തുന്നതും.സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ റഷ്യയിലെത്തിച്ച ശേഷം ഇദ്ദേഹത്തെ റഷ്യൻ സൈനികകേന്ദ്രത്തിലെത്തിച്ച് പരിശീലനം നൽകി യുക്രൈൻ അതിർത്തിയിൽ യുദ്ധത്തിനു നിയോഗിക്കുകയായിരുന്നു

Related Articles

Latest Articles