മുംബൈ: ഐപിഎല് (IPL) കളിക്കാരുടെ ലേലത്തിന്റെ അന്തിമ പട്ടിക പുറത്ത്. അന്തിമ പട്ടികയില് 590 താരങ്ങളാണ് ഉള്പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ കേരള പേസര് എസ് ശ്രീശാന്ത് 50 ലക്ഷം അടിസ്ഥാന വിലക്ക് അന്തിമ ലേലപ്പട്ടികയില് ഇടം പിടിച്ചിട്ടുണ്ട്. ബെംഗളൂരുവില് ഫെബ്രുവരി 12, 13 തിയതികളിലാണ് താരലേലം. രണ്ടു കോടി രൂപയാണ് ലേലത്തില് മാര്ക്വീ പട്ടികയില് ഇടംപിടിച്ച താരങ്ങളുടെ ഉയര്ന്ന അടിസ്ഥാന വില.
590 ക്രിക്കറ്റ് താരങ്ങളില് 228 പേര് ക്യാപ്ഡ് കളിക്കാരും 355 പേര് അണ്ക്യാപ്ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില് നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില് പേരുകാരായി. ആകെ താരങ്ങളില് 370 പേരാണ് ഇന്ത്യയില് നിന്നുള്ളത്. 220 താരങ്ങള് വിദേശികള്.
രണ്ടു കോടി രൂപയാണ് ലേലത്തില് മാര്ക്വീ പട്ടികയില് ഇടംപിടിച്ച താരങ്ങളുടെ ഉയര്ന്ന അടിസ്ഥാന വില. നാല് ഇന്ത്യന് താരങ്ങളടക്കം 10 പേരാണ് ഈ പട്ടികയില് ഇടംപിടിച്ചിരിക്കുന്നത്. ശിഖര് ധവാന്, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാര്ണര്, പാറ്റ് കമ്മിന്സ്, ശ്രേയസ് അയ്യര്, ആര് അശ്വിന്, ക്വിന്റണ് ഡികോക്ക്, കാഗിസോ റബാഡ, ട്രെന്ഡ് ബോള്ട്ട് എന്നിവരാണ് മാര്ക്വീ താരങ്ങള്. ഏറ്റവും കൂടുതല് വിദേശ താരങ്ങള് അവസരം തേടുന്നത് ഓസ്ട്രേലിയയില് നിന്നാണ്. 47 താരങ്ങളാണ് മെഗാ ലേലത്തിന്റെ അന്തിമ പട്ടികയില് ഇടം പിടിച്ചിരിക്കുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…