ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദില്ലി കാപിറ്റല്‍സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദില്ലി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്.
ശിഖര്‍ ധവാന്റെ (26) വിക്കറ്റാണ് നഷ്ടമായത്. പൃഥ്വി ഷാ (31), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് ക്രീസില്‍. ആറാം ഓവറിലാണ് ധവാന് പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ഓയിന്‍ മോര്ഗന് ക്യാച്ച് നല്‍കുകയായിരുന്നു.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ദില്ലി ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന ആര് അശ്വിന് ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേലാണ് വഴിമാറിയത്. ഇശാന്ത് ശര്‍മയ്ക്ക് പകരം ഹര്‍ഷല്‍ പട്ടേലും ടീമില്‍ ഇടം കണ്ടെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു മാറ്റം വരുത്തി.
സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം രാഹുല്‍ ത്രിപാദിയെ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ന് ജയിക്കുന്ന ടീമില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…
അസമിലെ ബരാക് താഴ്വരയുടെ വ്യോമഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സിൽച്ചാറിലെ ദോലൂവിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ…
2025 ഏപ്രിലിൽ ബൈസരൺ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും…
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…