ജയ്പുർ: ഐപിഎൽ 2026 സീസണിലെ റൺവേട്ടക്കാരനും രാജസ്ഥാൻ റോയൽസിന്റെ മിന്നും താരവുമായ 15-കാരൻ വൈഭവ് സൂര്യവംശിക്കെതിരെ ബാലവേല ആരോപണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രൊഫഷണൽ ക്രിക്കറ്റിൽ പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് കർണാടക സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ജഗദീഷാണ് രംഗത്തെത്തിയത്. സ്കൂളിൽ പോയി പഠിക്കേണ്ട പ്രായത്തിൽ കുട്ടികളെ കായിക വിപണിയുടെ ഭാഗമാക്കി ചൂഷണം ചെയ്യുകയാണെന്നും ഇതിനെതിരെ ലേബർ കമ്മീഷണർക്കും ബിസിസിഐയ്ക്കും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട പ്രായത്തിലുള്ള വൈഭവിനെ ഇത്തരം സമ്മർദ്ദമേറിയ മത്സരങ്ങളിൽ കളിപ്പിക്കുന്നത് കുട്ടിയുടെ മാനസിക വളർച്ചയെയും വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ജഗദീഷിന്റെ വാദം. ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി താരം ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കിയിരുന്നു. ഇത് വരുംതലമുറയ്ക്ക് തെറ്റായ മാതൃക നൽകുമെന്നും, കുട്ടികളുടെ പഠനാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികൾക്കെതിരെ രാജസ്ഥാൻ റോയൽസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
വിവാദങ്ങൾക്കിടയിലും മൈതാനത്ത് വെടിക്കെട്ട് ബാറ്റിംഗുമായി വൈഭവ് മുന്നേറുകയാണ്. ഈ സീസണിൽ ഇതുവരെ കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 404 റൺസ് താരം അടിച്ചു കഴിഞ്ഞു. നിലവിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ നാലാം സ്ഥാനത്താണ് ഈ ബീഹാർ സ്വദേശി. 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ലേലത്തിൽ സ്വന്തമാക്കിയത്.
കായികരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ ബാലവേലയാകുമെന്ന ചോദ്യവുമായി വലിയൊരു വിഭാഗം ക്രിക്കറ്റ് പ്രേമികൾ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ലോകമെമ്പാടും പതിനഞ്ചും പതിനാറും വയസ്സുള്ള കായികതാരങ്ങൾ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാറുണ്ടെന്നും ഇതിനെ തൊഴിൽ നിയമങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നുമാണ് ആരാധകരുടെ പക്ഷം. വിഷയത്തിൽ ബിസിസിഐയോ ഫ്രാഞ്ചൈസി അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…