Saturday, December 13, 2025

ഇറാൻ – ഇസ്രയേൽ സംഘർഷം !ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിർത്തി എയര്‍ ഇന്ത്യ

ഇറാൻ – ഇസ്രയേൽ സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ ഇസ്രയേൽ നഗരമായ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ദില്ലിക്കും ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ ആഴ്ചയിൽ നാല് വിമാന സര്‍വീസുകളാണ് നടത്തിയിരുന്നത്. നേരത്തെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന ഈ സർവീസുകൾ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് എയർ ഇന്ത്യ പുനരാരംഭിച്ചത്.

ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാ​ഗ്രത പാലിക്കാനും അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Related Articles

Latest Articles