Saturday, December 20, 2025

ഇറാൻ – ഇസ്രയേൽ സംഘർഷം നാലാം ദിനത്തിലേക്ക് !ഇറാന്റെ ശേഷിച്ച എഫ് -14 യുദ്ധവിമാനങ്ങളും തകർത്ത് ഇസ്രയേൽ ; വീഡിയോ പുറത്തുവിട്ടു

ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിലൂടെ ഇറാനിയൻ വ്യോമസേനയുടെ രണ്ട് അമേരിക്കൻ നിർമ്മിത എഫ് -14 യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രായേൽ. ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

1979 ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പ്, 70 കളുടെ തുടക്കത്തിലാണ് ഷാ മുഹമ്മദ് റെസ പഹ്‌ലവി ഭരണകൂടം അമേരിക്കയിൽ നിന്ന് 80 എഫ്-14 വിമാനങ്ങൾ വാങ്ങുന്നത്. അമേരിക്കൻ നിർമ്മാതാക്കളായ ഗ്രുമ്മൻ നിർമ്മിച്ച രണ്ട് സീറ്റർ ഇരട്ട എഞ്ചിൻ യുദ്ധവിമാനമായ F-14 ടോംകാറ്റ്, 2006 സെപ്റ്റംബറിൽ കാലപ്പഴക്കത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന സേവനത്തിൽ നിന്ന് പിൻവലിച്ചിരുന്നു.

1986 ലെ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ “ടോപ്പ് ഗൺ” എന്ന ചിത്രത്തിലൂടെയാണ് എഫ്-14 ടോംകാറ്റ് പ്രശസ്തമാകുന്നത് .ഒരു F-14 വിമാനത്തിന്റെ പറക്കൽ സമയത്തിന് നിർമ്മാതാക്കൾ അമേരിക്കൻ നാവികസേനയ്ക്ക് ഏകദേശം 900,000 ഡോളറാണ് നൽകിയത്. 2022-ൽ ” ടോപ്പ് ഗൺ: മാവെറിക്ക് ” എന്നചിത്രത്തിലും എഫ്-14 ടോംകാറ്റ് പ്രത്യക്ഷപ്പെട്ടു .

Related Articles

Latest Articles