International

ഹോർമൂസിലെ അമേരിക്കൻ ഇടപെടലുകൾ വെടിനിർത്തൽ കരാറിനെ തകർക്കുമെന്ന് ഇറാൻ ! ഉപരോധം മറികടന്ന് 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള സൂപ്പർടാങ്കർ ഇമാം ഖൊമേനി തുറമുഖത്തേക്ക്

ടെഹ്റാൻ: തങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആധിപത്യം അടിച്ചേൽപ്പിക്കാനുള്ള അമേരിക്കയുടെ ഏത് നീക്കവും പരാജയപ്പെടുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ . സമാധാന ചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും തയ്യാറാണെങ്കിലും പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് പെസെഷ്കിയാൻ അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നിലനിൽക്കെത്തന്നെ ഉപരോധം ലംഘിച്ചുകൊണ്ട് ഇറാനിയൻ എണ്ണക്കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പെസെഷ്കിയാന്റെ പ്രസ്താവന. ഹോർമുസ് കടലിടുക്കിൽ അമേരിക്ക തുടരുന്ന ഇടപെടലുകൾ നിലവിലുള്ള വെടിനിർത്തൽ കരാറിനെ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഏകദേശം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ള സൂപ്പർടാങ്കർ അമേരിക്കൻ ഉപരോധം മറികടന്ന് ഇമാം ഖൊമേനി തുറമുഖത്തേക്ക് നീങ്ങുന്നത് മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ആറ് പ്രവിശ്യകളിൽ നിന്നായി വിദേശ ചാരശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 35 പേരെ ഇറാൻ അറസ്റ്റ് ചെയ്തു. ആയുധക്കടത്തുകാരും വിഘടനവാദി ഗ്രൂപ്പുകളിൽപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര സുരക്ഷ കർശനമാക്കുന്നതിനൊപ്പം വിദേശ ഭീഷണികളെ ചെറുക്കാനുള്ള നീക്കത്തിലാണ് ടെഹ്റാൻ.

ഇറാനുമായുള്ള ആയുധ ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ചൈന തള്ളിക്കളഞ്ഞു. ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജ പ്രചരണങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ രൂക്ഷമാക്കുന്ന രീതിയിലുള്ള ഇടപെടലുകൾ മേഖലയിലെ സമാധാനം നശിപ്പിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

B4 Admin

Recent Posts

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

5 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

6 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

6 hours ago

ഫുട്ബോൾ ആവേശം വഞ്ചനയായപ്പോൾ. കോടികളുടെ മെസ്സി സ്വപ്നത്തിന് പിന്നിൽ നടന്നത് എന്ത്?

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…

6 hours ago

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…

13 hours ago

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

14 hours ago