Saturday, December 13, 2025

വീണ്ടും ഞെട്ടിപ്പിക്കുന്ന സർജിക്കൽ സ്ട്രൈക്ക്; തീവ്രവാദികൾ തടവിലാക്കിയിരുന്ന സൈനികരെ മോചിപ്പിച്ചു

ടെഹ്റാൻ: പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തടവിലായ സൈനികരെ ഇറാന്‍ മോചിപ്പിച്ചതായി റിപ്പോർട്ട്. വഹാബി തീവ്രവാദികളുടെ തടവിലായിരുന്നു സൈനികർ .രണ്ട് അതിര്‍ത്തി സേനാംഗങ്ങളെ രഹസ്യ നീക്കത്തിലൂടെ മോചിപ്പിച്ചതായി ഇറാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി

രണ്ടര വർഷം മുൻപ് ബലൂച് തീവ്രവാദികൾ പിടികൂടി തടവിലാക്കിയിരുന്ന സൈനികരെയാണ് ഇറാൻ മോചിപ്പിച്ചത്. രണ്ട് പേരെയും ഇറാനിലേക്ക് മാറ്റിയതായി വാർത്താ കുറിപ്പിൽ ഐആർസിജി ഫോഴ്സ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയായിരുന്നു ഇറാന്റെ സൈനിക നടപടി. രണ്ടര വര്‍ഷമായി തീവ്രവാദികളുടെ തടവില്‍ കഴിയുന്ന സേനാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ഇറാന്റെ സായുധ സേനാവിഭാഗമായ ഐ.ആര്‍.ജി.സി (ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) സംഘമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്തത്.

പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാന്‍. നേരത്തെ ഉസാമ ബിന്‍ ലാദിനെ കൊലപ്പെടുത്താന്‍ അമേരിക്കന്‍ സൈന്യവും പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യവും പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു

Related Articles

Latest Articles