ഇറാന്‍: വടക്കുപടിഞ്ഞാറൻ ഇറാനിൽ (Iran) യുദ്ധവിമാനം തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി. തബ്രിസിലെ റെസിഡൻഷ്യൽ ഏരിയയിലെ സ്റ്റേഡിയത്തിൽ എഫ്-5 യുദ്ധവിമാനം തകർന്നുവീണത്. സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ രണ്ട് പൈലറ്റുമാരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് വാങ്ങിയ യുഎസ് നിർമ്മിത സൈനിക വിമാനങ്ങളുടെ ഒരു ശേഖരം ഇറാന്റെ വ്യോമസേനയിലുണ്ട്. റഷ്യൻ നിർമ്മിത മിഗ്, സുഖോയ് വിമാനങ്ങളും ഇതിലുണ്ട്.

