പ്രതീകാത്മക ചിത്രം
ദില്ലി : ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയേന്തിയ വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യൻ പൗരനെ കാണാതായി. ആക്രമണത്തിനിരയായ ‘ജിഎഫ്എസ് ഗാലക്സി’ എന്ന കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ 10 പേരെ ഇതിനോടകം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചതോടെയാണ് ജീവനക്കാർ കടലിലേക്ക് ചാടിയത്. ഒമാൻ ഭരണകൂടവുമായി സഹകരിച്ച് ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം സജീവമായി ഏകോപിപ്പിക്കുന്നുണ്ട്.
അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനാണ് കപ്പലിന് നേരെ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ വാദം. ആക്രമണത്തെ തുടർന്ന് കപ്പലിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും യാത്ര തുടരാൻ കഴിയാത്ത സാഹചര്യത്തിലാവുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും വൻ നയതന്ത്ര പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. ഇറാന്റെ നടപടിക്ക് മറുപടിയായി മേഖലയിൽ അമേരിക്ക പുതിയ റൗണ്ട് വ്യോമാക്രമണങ്ങൾ ആരംഭിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഇത്തരം അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും സ്വതന്ത്രമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനവും സുസ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനായി ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണാൻ ഇരുവിഭാഗവും തയ്യാറാകണമെന്നും, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…