അബ്ദുൾ നാസർ
കൊച്ചി: കർണാടക ബെല്ലാരിയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയെ കൊച്ചി പള്ളുരുത്തിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കുടക് സ്വദേശിയായ അബ്ദുൾ നാസറാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവിലെയും കൊച്ചിയിലെയും എൻഐഎ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പിടികൂടിയത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്ത അബ്ദുൾ നാസറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അബ്ദുൾ നാസറിനെ കണ്ടെത്താൻ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഒടുവിൽ കൊച്ചി പള്ളുരുത്തിയിൽ രഹസ്യമായി താമസിച്ചുവരുന്നതിനിടെയാണ് എൻഐഎ സംയുക്ത സംഘത്തിന്റെ പിടിയിലാകുന്നത്.
രാജ്യവ്യാപകമായി വൻ പ്രതിഷേധത്തിന് ഇടയാക്കിയ കൊലപാതകം 2022 ജൂലൈ 26-നാണ് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിൽ നടക്കുന്നത്. യുവമോർച്ച ജില്ലാ പ്രവർത്തക സമിതി അംഗവും വ്യാപാരിയുമായിരുന്ന പ്രവീൺ നെട്ടാരു രാത്രി കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവം വൻ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് കാരണമായതോടെയാണ് കർണാടക സർക്കാർ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും (പിഎഫ്ഐ) അതിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എൻഐഎ കണ്ടെത്തുകയായിരുന്നു. കേസിൽ ഗൂഢാലോചന, ആയുധ ശേഖരണം, പ്രതികൾക്ക് അഭയം നൽകൽ, സാമ്പത്തിക സഹായം എത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പേരെ ഇതിനോടകം പ്രതിചേർക്കുകയും എൻഐഎ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…