Featured

അജ്ഞാതരുടെ സേവനം കാനഡയിലും പാക്കിസ്ഥാനിലും മാത്രം മതിയോ ? ഇന്ത്യവിരുദ്ധർ ജാഗ്രതൈ !!

ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ വീട്ടിലും ഡൽഹി പോലീസ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ന്യൂസ് ക്ലിക്ക് ഓൺലൈൻ ചാനൽ ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിച്ച ശേഷം ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ ജിതിൻ കെ ജേക്കബ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ചൈനയുടെ പണം പറ്റി ഇന്ത്യ വിരുദ്ധ വാർത്തകൾ കൊടുക്കുന്ന ഒരു ഓൺലൈൻ മാദ്ധ്യമ സ്ഥാപനത്തിലും, അതിൽ മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ ജോലി ചെയ്തിരുന്ന ചൈനയുടെ ചാരന്മാരുടെയും വീടുകളിലും നടന്ന റെയ്ഡിന്റെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലും റെയ്ഡ് നടന്നതിൽ അത്ഭുതം ഒന്നുമില്ലെന്ന് ജിതിൻ കെ ജേക്കബ് പറയുന്നു. നമ്മുടെ രാജ്യത്തിന്റെ സഹിഷ്ണുത മുതലെടുക്കുക ആയിരുന്നു ഇത്രയും കാലവും ഇക്കൂട്ടർ. കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക മാധ്യമങ്ങൾ ഇന്ത്യയിൽ കലാപം ഉണ്ടാക്കാനും, അട്ടിമറിക്കും, ദേശദ്രോഹ പ്രവർത്തനങ്ങൾക്കും വേണ്ടി എത്രയോ കാലങ്ങളായി ശ്രമിക്കുന്നു. ഇപ്പോൾ ആരോപണ വിധേയമായ കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക പ്രോപഗണ്ട മാദ്ധ്യമം ചൈനയുടെ പണം കൈപ്പറ്റുന്ന കാര്യം ഒരു അമേരിക്കൻ മാദ്ധ്യമം ആണ് റിപ്പോർട്ട് ചെയ്തത് എന്നോർക്കണം. നമ്മുടെ ഏജൻസികൾ ഇത് അറിഞ്ഞിട്ട് പോലുമില്ല, അല്ലെങ്കിൽ അറിഞ്ഞിട്ടും ഒരു നടപടിയും ഇക്കാലമത്രയും എടുത്തില്ല എന്ന് വേണം മനസിലാക്കാൻ.

വിദേശ ട്രിപ്പും, കൂടെ ഈന്തപ്പഴവും, അണ്ടിപ്പരിപ്പും കൊടുത്താൽ എന്ത് ഊളത്തരത്തിനും കൂട്ട് നില്കുന്നവരാണ് ഇവിടുത്തെ മാദ്ധ്യമ പ്രവർത്തകർ എന്ന് ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ പറഞ്ഞത് ഓർക്കുന്നു. ഗൾഫിൽ ഒക്കെ വെച്ച് കൊടുക്കുന്ന മാദ്ധ്യമ അവാർഡ് മഹാമാഹം ഒക്കെ എന്തിന് വേണ്ടി ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാം. തുർക്കി പോലുള്ള രാജ്യങ്ങളിൽ വിനോദ യാത്ര പോകുന്ന ചാനൽ ജഡ്ജിമാരുടെ സ്‌പോൺസർമാരും ആരാണ് എന്നതും പരസ്യമായ രഹസ്യമാണ്. ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുക ആണ് ഈ ഭീകര ഗ്രൂപ്പുകൾ. ഇനിയും ഇതുപോലുള്ള ഭീകര ഗ്രൂപ്പുകളെ തല പൊക്കാൻ അനുവദിച്ചുകൂട. വ്യാജ വാർത്തകൾ സൃഷ്ടിച്ച് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പല തവണ ശ്രമിച്ചിട്ടും മാദ്ധ്യമ സ്ഥാപനങ്ങൾ എന്ന പേരിൽ പ്രവർത്തിക്കുന്ന ഒന്ന് രണ്ട് ഭീകര സ്ഥാപനങ്ങളെ ഒന്നോ രണ്ടോ ദിവസം പൂട്ടിച്ചത് അല്ലാതെ ഒന്നും നടന്നിട്ടില്ല. സ്വാധീനം ഇല്ലാത്ത സ്ഥലത്ത് സഹിഷ്ണുതയും, ജനാധിപത്യവും, മനുഷ്യാവകാശവും പ്രസംഗിക്കുകയും, സ്വാധീനം ഉള്ളിടത്ത് 51 വെട്ട് വെട്ടി മനുഷ്യരെ കൊല്ലുകയും, അതിലെ പ്രതികൾ ആയ കമ്മ്യൂണിസ്റ്റ് ഭീകരർ പുഴുത്ത് ചാകുമ്പോൾ അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്ത്യ വിരുദ്ധതയും, ചൈന വിധേയത്വം ഇപ്പോഴും മനസിലാക്കാത്തത് കേന്ദ്ര സർക്കാരിന് മാത്രമാണ് എന്ന് തോന്നുന്നു.

കൂടാതെ, ഈ റെയ്ഡ് കൊണ്ട് എന്തെങ്കിലും സംഭവിക്കും എന്ന് തോന്നുന്നില്ല. സിറ്റിംഗിന് കോടികൾ വിലയുള്ള അഭിഭാഷകർ ഇപ്പോൾ ചൈനക്ക് വേണ്ടി രംഗത്ത് ഇറങ്ങും. സംഭവിക്കാൻ പോകുന്നത് റെയ്ഡ് നടത്തിയ ഡൽഹി പൊലീസിനെതിരെ കോടതി ആഞ്ഞടിക്കും. പതിവ് പോലെ വീണ്ടും ഇക്കൂട്ടർ മാദ്ധ്യമ സ്ഥാപനം എന്ന പേരിൽ ഉള്ള ആ ഭീകരവാദ സ്ഥാപനം തുറന്നു വെച്ച് ചൈനയുടെ പണവും പറ്റി ഇന്ത്യക്ക് എതിരായി ഭീകര പ്രവർത്തനം തുടരും. റെയ്ഡുകൾ കൊണ്ടോ, കേസ് എടുത്തിട്ടോ ഒരു കാര്യവുമില്ല എന്നത് മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിച്ചിട്ടുള്ളതാണ്. എത്ര തെളിവുകൾ ഹാജരാക്കിയാലും മാദ്ധ്യമ പ്രവർത്തനം എന്ന ലേബൽ സ്വയം അണിഞ്ഞു നടക്കുന്നത് കൊണ്ട് കോടതികൾ അംഗീകരിക്കില്ല. കൂടാതെ, ഇന്ത്യയെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ ശത്രു രാജ്യങ്ങൾ ഏതറ്റം വരെയും പോകും. ചൈനയിൽ നിന്ന് ആഗോള കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരുന്നത് തടയണം എങ്കിൽ ഇന്ത്യയിൽ അരാജകത്വം ഉണ്ടാകണം. ക്രമസമാധാനം തകരണം. അതിന് വേണ്ടി ഏത് അറ്റം വരെയും ഇന്ത്യയിലെ ചൈനീസ് ചാരന്മാർ പോകും. ഇന്ത്യയിലെ വൻകിട കമ്പനികൾക്ക് എതിരെ കഴിഞ്ഞ 6 മാസങ്ങൾക്ക് ഉള്ളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ചാൽ അത് മനസിലാകും.

അതേസമയം, ഇന്ത്യക്ക് ഉള്ളിലെ ചൈനയുടെ ചാരന്മാരെ കണ്ടെത്താനും, ഉന്മൂലനം ചെയ്യാനും നിലവിലെ സംവിധാനങ്ങളും, നിയമവും ഒന്നും പോരാ. ചൈനയും, ഇന്ത്യയിലെ ചൈനീസ് ചാരന്മാരും ജനങ്ങളെ ഇളക്കി വിടാനും, ഇന്ത്യയെ സാമ്പത്തീകമായി അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഇനിയും തുടരും. അതുകൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടായിട്ട് നേരിടാൻ നോക്കി നിൽക്കാതെ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യണം. അവർക്ക് മനസിലാകുന്ന ഭാഷയിൽ വേണം പ്രതികരിക്കാൻ. ഒരിക്കലും തല പൊക്കാത്ത രീതിയിൽ അടിച്ചമർത്തണമെന്നും മാദ്ധ്യമ പ്രവർത്തനം എന്നപേരിൽ ഇന്ത്യക്ക് എതിരായ ഭീകര പ്രവർത്തനം ആണ് ഇവർ നടത്തുന്നതെന്നും ജിതിൻ കെ ജേക്കബ് വ്യക്തമാക്കുന്നു. കൂടാതെ, 2047 ൽ ഇന്ത്യയെ ഇസ്ലാമിക് രാഷ്ട്രമാക്കാൻ തുനിഞ്ഞ് ഇറങ്ങിയവനെയൊക്കെ പൂ പറിക്കുന്ന ലാഘവത്തോടെ പൊക്കികൊണ്ട് പോയത് പോലെ, മാനവ കുലത്തിനു തന്നെ ഭീഷണിയായ, ലോകം മുഴുവൻ തള്ളിക്കളഞ്ഞ കമ്മ്യൂണിസ്റ്റ് ഭീകരതയെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കുക തന്നെ വേണം. അജ്ഞാതരു’ടെ സേവനം കാനഡയിലും, പാകിസ്താനിലും, യുകെയിലും മാത്രം മതിയോ എന്ന് ഇനിയെങ്കിലും രാജ്യം ആലോചിക്കേണ്ട സമയമായി.

B4 Admin

Recent Posts

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

3 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

4 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

4 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

4 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

6 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

6 hours ago