Wednesday, December 24, 2025

പുഴുങ്ങിയ മുട്ടയോ അതോ ഓംലറ്റോ നല്ലത്? ഗുണത്തെപ്പറ്റി അറിയാം …

ഒരു ഹെല്‍ത്ത് എക്‌സ്‌പേര്‍ട്ടിനോട് ചോദിച്ചാല്‍ മുട്ട പുഴുങ്ങി തന്നെ കഴിക്കണം എന്ന് പറയും. അതിന് നിരവധി കാരണങ്ങളും ഉണ്ട്. ഒരു മുട്ട എടുത്താല്‍ അതില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു എന്നാണ് പറയുന്നത്. അഥായത്, ഒരു വ്യക്തിക്ക് ഒരു ദിവസം ശരീരത്തില്‍ ലഭിക്കേണ്ട പ്രോട്ടീനിനേക്കാള്‍ 10 ശതമാനം കൂടുതലാണ് ഇത്. പ്രോട്ടീന്‍ കൂടാതെ, വിറ്റമിന്‍ എ, വിറ്റമിന്‍ ബി12, അയേണ്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.പോഷകങ്ങള്‍ മാത്രമല്ല, വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്നതും കൂടിയാണ് ഇത്. മുട്ട പുഴുങ്ങാനിടുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടപ്പെടതിരിക്കാന്‍ 10 മുതല്‍ 12 മിനിറ്റ് മാത്രം തിളപ്പിക്കുക. ഇത്തരത്തില്‍ തിളപ്പികുന്നതിലൂടെ മുട്ടയിലെ അണുക്കള്‍ നശിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്.

മുട്ടയില്‍ ആവശ്യത്തിന് കലോറി അടങ്ങിയിട്ടുണ്ട. അതിനാല്‍, പലരും എണ്ണയിലും ബട്ടറിലും മുട്ട പൊരിച്ചെടുക്കുമ്പോള്‍ കൂടുതല്‍ കലോറി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. എന്നാല്‍ മുട്ട പുഴുങ്ങി എടുത്താല്‍ ഇത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നു.ഒരു നിശ്ചിത അളവില്‍ ദിവസനേ നിങ്ങളുടെ ഡയറ്റില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരണം, ഇതിലെ പോഷക സമ്പന്നത തന്നെ. എന്നാല്‍, മുട്ട അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. കാരണം, ഇതില്‍ 186mg കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് അധികം നല്ലതല്ല.ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടയുടെ വലിപ്പം കുറവാണെങ്കില്‍ രണ്ട് മുട്ടയാക്കാം. വലുതാണെങ്കില്‍ ഒന്ന് തന്നെ ധാരാളം. അതും കഴിക്കുമ്പോള്‍ നല്ല പോലെ വേവിച്ച് തന്നെ കഴിക്കണം. വേവ് കുറയുന്നതും കൂടുന്നതും നല്ലതല്ല.
മുട്ട പുഴുങ്ങി അതിന്റെ മുകളില്‍ ഉപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കുന്നത് രുചി കൂട്ടും. ചിലര്‍ മയോണൈസ് ഉണ്ടാക്കാനും മുട്ട ഉപയോഗിക്കാറുണ്ട്. ഇതും വിഭവങ്ങളുടെ രുചി കൂട്ടുന്നു.

പുഴുങ്ങിയ മുട്ടയോ അതോ ഓംലറ്റോ നല്ലത്?

എന്തുകൊണ്ടും പുഴുങ്ങിയ മുട്ടയാണ് ഓംലറ്റിനേക്കാള്‍ നല്ലത്. മുട്ട പുഴുങ്ങി എടുത്താല്‍, അത് പോഷകങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍, ഓംലറ്റില്‍ നമ്മള്‍ ഓയില്‍, ചീസ്, ബട്ടര്‍ എന്നിവ ചേര്‍ക്കുമ്പോള്‍, കലോറിയും കൊഴുപ്പും കൂടുന്നു. ഇത് ആരോഗ്യത്തിന് നല്ലതല്ല.മുട്ട വേഗത്തില്‍ പുഴുങ്ങാന്‍ ഇടുമ്പോള്‍ പൊട്ടിപോകാതിരിക്കാന്‍ പാത്രത്തിന്റെ അടിയില്‍ കൃത്യമായി വെക്കണം. അതുപോലെ, ഒരു ഹോള്‍ഡര്‍ ഉപയോഗിച് മുട്ട പാത്രത്തില്‍ വെക്കുക. കൃത്യസമയം അറിയാന്‍ ടൈമര്‍ സെറ്റ് ചെയ്യുന്നതും നല്ലതാണ്. ഇത്തരത്തില്‍ പുഴുങ്ങി എടുക്കുന്ന മുട്ട ആരോഗ്യത്തിനും നല്ലതാണ്.

Related Articles

Latest Articles