ഇസ്രായേൽ – ഹമാസ് യുദ്ധം അതിരൂക്ഷമായി തന്നെ ആറാം ദിവസം പിന്നിടുമ്പോഴും തുടരുകയാണ്. യുദ്ധം തുടരുമ്പോൾ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടിരിക്കുന്നത് ഏകദേശം 3500 ലധികം ആളുകളാണ്. അതേസമയം, ലോകത്തെ ഏറ്റവും കരുത്തുറ്റ സുരക്ഷാ സംവിധാനങ്ങളുള്ള രാജ്യമെന്നറിയപ്പെടുന്ന ഇസ്രയേലിനുമേൽ ഹമാസ് റോക്കറ്റുകൾ തൊടുത്തുവിട്ടപ്പോൾ ചില ചോദ്യങ്ങൾ ആദ്യം മുതൽക്കുതന്നെ ഉയർന്നുവന്നിരുന്നു. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ രഹസ്യാന്വോഷണ സംഘടനയായ ഇസ്രയേലിന്റെ മൊസാദ്, ഹമാസ് എന്ന പാലസ്തീൻ തീവ്രവാദ സംഘടനയ്ക്കു മുന്നിൽ പതറിയോ ? മറ്റൊന്ന് ഇസ്രയേലിന്റെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സാങ്കേതിക വിദ്യയായ അയൺ ഡോം, ഹമാസ് റോക്കറ്റുകൾക്കു മുന്നിൽ പരാജയപ്പെട്ടത് എങ്ങനെ എന്നതാണ്. ലോകത്തിലെ പ്രതിരോധ രംഗത്തെ വിദഗ്ദരായ , പലരെയും ഇന്ന് അൽഭുതപ്പെടുത്തുന്ന രണ്ട് ചോദ്യങ്ങളാണിത്.
എന്നാൽ ഇതിൽ രണ്ടിലും ഇസ്രയേൽ പരാജയപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. അത് മനസിലാകണമെങ്കിൽ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് തുടങ്ങണം. ലോകത്തിലെ ഏത് രാജ്യത്തിന്റെയും സൈനിക രഹസ്യങ്ങളിൽ വരെ ആഴ്ന്നിറങ്ങുന്ന മൊസാദിന്, ഇന്ത്യയുടെ റോയും അമേരിക്കയുടെ FBI അടക്കമുളള ചാര സംഘടനകളുമായി ഉറ്റ ചെങ്ങാത്തമുള്ള മൊസാദിന് ഒരു മതിൽ കെട്ടിന് അപ്പുറം തങ്ങൾക്ക് എതിരെ പടയൊരുക്കം നടക്കുന്നുണ്ടന്ന് തിരിച്ചറിയാൻ കഴിവില്ലായിരുന്നു എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ? എന്നാൽ, തങ്ങൾക്കെതിരെ പലസ്തീൻ പടയൊരുക്കം നടത്തുന്നുണ്ടെന്ന് ഇസ്രായേലിന് നന്നായി അറിയാമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഇസ്രായേൽ മുന്നേ അതിനെ തടഞ്ഞില്ല എന്ന് ചോദിച്ചാൽ അത് ഇസ്രയേലിന്റെ ഒരു തന്ത്രം മാത്രമായിരുന്നു. ഹമാസും പാലസ്തീനും തോറ്റുപോയ തന്ത്രത്തിന്റെ ഭാഗം. തങ്ങൾ ഗുരുതരമായ സുരക്ഷാ ഭീഷണിയിലാണന്ന് ലോകത്തെ അവർക്ക് തെളിവ് സഹിതം ബോധ്യപ്പെടുത്താൻ ഇന്ന് ഇസ്രായേലിന് കഴിഞ്ഞു.
കൂടാതെ, എന്തുകൊണ്ട് നാളെ പലസ്തീൻ എന്ന രാജ്യം ഇല്ലാതാക്കി എന്ന് ലോകരാജ്യങ്ങൾ ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരം ഇന്ന് ഇസ്രയേലിന്റെ പക്കൽ ഉണ്ട്. അതുകൊണ്ട് തന്നെ, അതിന് ഹമാസിനെ കൊണ്ട് ഇസ്രയേലിലേക്ക് ഒരു ശക്തമായ ആക്രമണം മൊസാദ് നടത്തിച്ചു എന്ന് വേണം പറയാൻ. താലിബാനെയും ഇറാക്കിനെയും ആക്രമിക്കാൻ അമേരിക്ക വേൾഡ് ട്രയിഡ് സെന്റർ ആക്രമണം കാരണമാക്കിയെങ്കിൽ ഇസ്രയേലിന് കിട്ടിയ കാരണം ആണ് ഇപ്പോഴത്തെ രൂക്ഷമായ ആക്രമണം. ആക്രമണം വന്നതിന് ശേഷം മൊസാദ് സോഷ്യൽ മീഡിയയിൽ ഇട്ട നാലു വരികളിൽ തന്നെ അവരുടെ ലക്ഷ്യം വളരെ വ്യക്തമാണ്. അതേസമയം, ഇസ്രയേലിനെ ആക്രമിച്ച ഹമാസിന്റെ റോക്കറ്റുകൾ എല്ലാം ഹാൻഡ് മെയിഡായി നിർമ്മിച്ച വെറും പാട്ട തകര റോക്കറ്റുകളാണ്. തകര ഷീറ്റുകൾ വളച്ച് ഉണ്ടാക്കിയ പൈപ്പും അതിന് ഉള്ളിൽ വെടിമരുന്നും നിറച്ച് വാലും വെച്ച് വിടുന്ന ഈ റോക്കറ്റുകളുടെ ഭൂരിഭാഗവും കടലിലും വിക്ഷേപിക്കുന്ന സ്ഥലത്തും വീണു പൊട്ടുകയാണ് പതിവ്. ഇതിന്റെ നിർമ്മാണച്ചിലവ് ഒരു റോക്കറ്റിന് ഇന്ത്യൻ രൂപ 25000 ൽ താഴെയാണ്.
എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇസ്രയേൽ ഉണ്ടാക്കുന്ന അയൺ ഡോം സംവിധാനത്തിന് ഒരണ്ണത്തിന് തന്നെ ലക്ഷകണക്കിന് ഡോളർ ചിലവ് വരും. ഹമാസ് അയക്കുന്ന ആയിരകണക്കിന് റോക്കറ്റുകളെ പ്രതിരോധിക്കാൻ വർഷാവർഷം ഇസ്രയേലിന് കോടി കണക്കിന് ഡോളർ ചിലവാക്കണ്ടി വരും. ഇത് ഇസ്രയേലിന് വർഷാവർഷം വളരെ അധികം സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. മറ്റൊരു കാര്യം ഇസ്രയേലിന്റെ അയൺ ഡോമിന്റെ ബാറ്ററി സെല്ലുകളിൽ 200 മിസൈൽ പ്രതിരോധമെ തുടർച്ചയായി നടത്താനാവു. ശേഷം പഴയ ബാറ്ററി മാറ്റി അടുത്ത ബാറ്ററി റീപ്ലയിസു ചെയ്യിക്കണം. അതിന് എടുക്കുന്ന 2 മിനിട്ട് സമയം 5000 ൽ പരം റോക്കറ്റുകൾ തുടർച്ചയായി വരുമ്പോൾ അതിനിർണ്ണായകമാണ്. ഈ വിഷയത്തിൽ ഒരു ശ്വാശ്വത പരിഹാരം ഇസ്രയേലിനാവശ്യമാണ്. തീവ്രവാദികളെ പിന്തുണയ്ക്കുന്ന പാലസ്തിനെ ഗാസയിൽ നിന്നും വെസ്റ്റു ബാങ്കിൽ നിന്നും പൂർണ്ണമായി ഒഴിപ്പിക്കണം, അതിന് ശക്തമായ ഒരു നടപടി ആവശ്യമാണ്. അതിന് മുൻപ് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ശക്തമായ ഒരു കാരണം ഇസ്രയേലിന് വേണമായിരുന്നു. ആ കാരണം തന്നെയാണ് ഇപ്പോൾ നടന്ന റോക്കറ്റ് ആക്രമണവും.
ഉയർന്ന സാമ്പത്തീക സ്ഥിതി കൈവരിച്ച സൗദിയും UAEയും ബഹറിനും ഒമാനും ഒന്നും ഇസ്രയേലിനെ പഴയ പോലെ ശത്രുവായി കാണുന്നില്ല.
മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭ്യന്തര കലാപം നിലനിൽക്കുന്ന ഇറാനും,പട്ടിണിയും പരിവട്ടവും ആയി ആഭ്യന്തര കലാപത്തിന്റെ വക്കിൽ നിൽക്കുന്ന പാകിസ്ഥാനും ആഗോള ഇസ്ലാമിക ലോകത്തിന്റെ നിയന്ത്രണം സൗദിയിൽ നിന്ന് അടിച്ച് മാറ്റാൻ വെമ്പി നിൽക്കുന്ന തുർക്കിയും അറബ് രാജ്യങ്ങളുടെ ഉപരോധത്തിൽ നിൽക്കുന്ന തീവ്രവാദ ഹബ്ബായ ഖത്തറും ഹിസ്ബുള്ളയുടെ പ്രവർത്തന മേഖയായ ലബനോനും മാത്രമാണ് മുസ്ലീം ലോകത്ത് പലസ്തീനെ ശക്തമായി പിന്തുണക്കുന്നത്. സ്വന്തം രാജ്യസുരക്ഷ തന്നെ ഏതു നിമിഷവും അപകടത്തിലായേക്കാവുന്ന ഇവർക്ക് വൻശക്തികളിൽപെടുന്ന അമേരിക്ക, ഇന്ത്യ, ഫ്രാൻസ് സഖ്യത്തിനെ ഒരു തരത്തിലും അതിജീവിക്കാനാവില്ല.
എന്തായാലും ഇനിയാണ് ഇസ്രയേലിന്റെ കളി. ലോക ഭൂപടങ്ങളിൽ നിന്ന് പാലസ്തീൻ എന്ന രാജ്യം താമസിയാതെ അപ്രത്യക്ഷമാകുമെന്ന് തന്നെയാണ് ഇപ്പോൾ നടക്കുന്ന യുദ്ധം സൂചിപ്പിക്കുന്നത്. പാലസ്സ്തീനികൾ ഇനി അൻപതോ നൂറോ വർഷങ്ങൾ പഴയ യഹൂദൻമാരെ പോലെ അഭയാർത്ഥികളായി മാറും. പക്ഷേ യഹൂദൻമാരെ പോലെ ഒരു തിരിച്ചു വരവ് പാലസ്തീനികൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. കാരണം, പലസ്തീൻ അമേരിക്കയെ ചൊറിഞ്ഞു അവർ വീട്ടിൽ കേറി തല്ലി, വലിഞ്ഞ് കേറി ചെന്നിട്ട് ഫ്രാൻസിനെയും സ്വീഡനെയും ചൊറിഞ്ഞു അവർ മതം തന്നെ പൂട്ടിച്ചു. വായി കോലിട്ടാൽ കടിക്കാത്ത ബുദ്ധൻമാരെ ചൊറിഞ്ഞു മ്യാൻമാർ റോഹിംഗകളുടെ വെടിക്കെട്ട് തീർത്തു. ബ്രിട്ടനിൽ വലിഞ്ഞു കേറി ചൊറിയാൻ തുടങ്ങി സഹികെട്ട് അവരും നിയമ നിർമ്മാണം തുടങ്ങി. ഇടയ്ക്കിടെ ഇസ്രയേലിനെ ചൊറിഞ്ഞു അതിക്രൂരമായി തന്നെ തിരികെ കിട്ടുന്നു. എന്തായാലും ഇസ്രായേലിൻെറ തന്ത്രപരമായ നീക്കത്തിന് മുന്നിൽ പലസ്തീൻ അപ്രത്യക്ഷമാകുമെന്ന് സാരം.

