Is the BCCI ignoring Sanju?
മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്‍റി 20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ പേരില്ലായിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ് സഞ്ജു ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള ഒരു വിവരവും നല്കിയില്ലെന്നത് ചിന്തിക്കേണ്ട വിഷയമാണ്.
കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്‍റെ കാരണവും രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞ ബിസിസിഐ സഞ്ജുവിന്റെ പരിക്കിനെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. എന്നാൽ പരിക്ക് മാത്രമല്ല സഞ്ജു ടീമില്‍ നിന്ന് പുറത്താകാനുള്ള കാരണമെന്നും അതിനു പുറമെ വേറെ പല വിഷയങ്ങളാണെന്നുമാണ് ആരാധകർ പറയുന്നത്. എന്തിനാണ് സഞ്ജുവിനെ വീണ്ടും വീണ്ടും തഴയുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ഒരുപാടുപേരാണ് സഞ്ജുവിന് പിന്തുണയുമായി വന്നത്.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…