Wednesday, December 24, 2025

സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസിൽ കൂട്ടയടിയോ ??കോട്ട് തയ്പ്പിച്ചവർ ഊരിവയ്ക്കണം, ആഗ്രഹിച്ചാലും പുറത്തു പറയരുത്’: തരൂരിന് ‘കൊട്ട് ‘ കൊടുത്ത് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയാകാനുള്ള മോഹം തുറന്നു പറഞ്ഞ ശശി തരൂരിനെതിരായ പരോക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കള്‍ രംഗത്ത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും, കോട്ട് തയ്പ്പിച്ച് വച്ചവര്‍ ഊരി വയ്ക്കണമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. ലോക്സഭ തിരഞ്ഞെടുപ്പാകണം ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി നിലപാടെടുത്തപ്പോള്‍, ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് നടക്കരുതെന്നായിരുന്നു യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ പരാമർശം.

കെ.കരുണകരന്റെ സമരണയ്ക്കായി തിരുവനന്തപുരത്തു ഉയരുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടന വേദിയിൽ പ്രസംഗിച്ചവരില്‍ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ശശി തരൂരിന്റെ പേരെടുത്തു പറയാതെ കടന്നാക്രമിക്കുകയായിരുന്നു. പരോക്ഷ വിമർശനത്തിന് തുടക്കമിട്ടത് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കെ.സി.വേണുഗോപാല്‍

Related Articles

Latest Articles