ഞങ്ങള്‍ മലയ്ക്കു പോകുന്നില്ല, വീട്ടിലേക്കു മടങ്ങുന്നു. ഗതികെട്ട് പൊലീസിനോടു കയർത്ത് അയ്യപ്പ ഭക്തർ പറഞ്ഞതാണ്. എന്തായാലും, ശബരിമലയിൽ ആരും വരരുത് എന്ന് തന്നെയാണ് അവർ ആഗ്രഹിക്കുന്നതെന്ന് പറയേണ്ട കാര്യമില്ല. ഇവിടെ അവർ എന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന് എല്ലാവർക്കും അറിയാം. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നതിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ശബരിമല. 18 മണിക്കൂർ വരെ ക്യുവിൽ നിന്നിട്ടും ഭക്തർക്ക് ദർശനം ലഭിക്കുന്നില്ല. കുട്ടികളും, വൃദ്ധരും എല്ലാം കുഴഞ്ഞു വീഴുന്നു. ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിന് യാതൊരു സംവിധാനവും ഇല്ല. ശബരിമലയുടെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. സർക്കാരിന്റെ ധൂർത്തും, കെടുകാര്യസ്ഥതയും, അഴിമതിയും എല്ലാം കൊണ്ട് തകർന്നു തരിപ്പണമായി കിടക്കുകയാണ് കേരളത്തിന്റെ സാമ്പത്തീക രംഗം. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ശബരിമല സീസണിൽ നമ്മുടെ സമ്പത് വ്യവസ്ഥയെ, ഏതെല്ലാം രീതിയിൽ സഹായിക്കും എന്ന് സാമാന്യ ബോധം ഉള്ളവർക്ക് അറിയാം. ശബരിമലയിലെ വരുമാനം ആണ് ദേവസ്വം ബോർഡിന്റെ കീഴിലെ മറ്റ് ക്ഷേത്രങ്ങളെ വരെ, നിലനിർത്തുന്നത് എന്നത് വേറെ കാര്യം. ഇത്രയും പ്രാധാന്യം ഉള്ള ശബരിമലയെ തികച്ചും അവഗണിച്ച് അരാജകത്വത്തിലേക്ക് തള്ളി വിടുന്നതിന്റെ ലക്ഷ്യം എന്താണെന്നത് എടുത്ത് പറയേണ്ടതില്ല. എന്തായാലും, ആ ക്ഷേത്രത്തെ നശിപ്പിക്കുകയാണ് ഇവിടുത്തെ സംവിധാനങ്ങൾ. വിശ്വാസത്തിന്റെ പേരിൽ ഒരിക്കൽ അതിനെ തകർക്കാൻ നോക്കിയവർ അത് നടക്കാതായപ്പോൾ ഇപ്പോൾ മറ്റു വഴികൾ തേടുന്നു എന്ന് വേണം അനുമാനിക്കാൻ. വിശ്വാസം ഇല്ലെങ്കിൽ വേണ്ട, ശബരിമല കേരളത്തിന്റെ സമ്പത് വ്യവസ്ഥക്ക് നൽകുന്ന സംഭാവന എങ്കിലും പരിഗണിക്കേണ്ടേ. എന്ത് വന്നാലും കുഴപ്പമില്ല ഇത് ഇങ്ങനെ ആയാൽ മതി എന്നാണ് ഭരിക്കുന്നവരുടെ മനസ്സിലിരിപ്പ്. ശബരിമലയിൽ തിരക്കിൽ വൻ അപകടം വരെ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. ഇതൊന്നും അറിയാത്തവർ അല്ല ഭരണാധികാരികൾ. ശബരിമലയിൽ വരുന്ന ഭക്തരെ മനഃപൂർവം ഉപദ്രവിക്കുന്നു എന്ന് വേണം കരുതാൻ. കാരണം, ആദ്യമായി അല്ലല്ലോ ശബരിമലയിൽ ഇത്രയും തിരക്ക് വരുന്നത്. പണ്ടും ഉണ്ടായിട്ടുണ്ട്, നാളെയും ഉണ്ടാകും. അത് മുൻകൂട്ടി കണ്ട് പണ്ട് കാലങ്ങളിൽ പ്രൊഫഷണൽ ആയി മാനേജ് ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥയാണ്.
ശബരിമലയിലെ സംവിധാനങ്ങൾ ആകെ കുഴപ്പം പിടിച്ചതാണ്, ഒരു അടിസ്ഥാന സൗകര്യവും ഇല്ല, എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാം എന്നൊക്കെയുള്ള വാർത്തകൾ പുറത്തേക്ക് വരുമ്പോൾ, ഭക്തർ റിസ്ക് എടുക്കാൻ തയാറാകുമോ ? ഒരുപക്ഷെ അതായിരിക്കാം കോടതി വിധിയുടെ മറവിൽ ശബരിമലയെ മുൻപും തകർക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യവും. അതേസമയം, ശബരിമലയിലെ സീസണിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന പതിനായിരക്കണക്കിന് മനുഷ്യർ കേരളത്തിൽ തന്നെ ഉണ്ട്. അതിൽ ഹിന്ദുക്കൾ മാത്രമല്ല ഉള്ളത്. ശബരിമല ഭക്തരിൽ നിന്നുള്ള വരുമാനം അർത്തുങ്കൽ പോലുള്ള ക്രിസ്ത്യൻ പള്ളികൾക്ക് പോലും നേർച്ച ഇനത്തിൽ ലഭിക്കുന്നുണ്ട്. എരുമേലി വാവര് പള്ളിയുടെ കാര്യവും അങ്ങനെ തന്നെ. ഹോട്ടലുകൾ, ലോഡ്ജുകൾ, പെട്രോൾ പമ്പുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം വരുമാനം ലഭിക്കുന്നു. നിരവധി പേർക്ക് അതുമൂലം ജോലി ലഭിക്കുന്നു, ഇതിൽ നിന്നൊക്കെ കേരള ഖജനാവിന് ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ നികുതി വരുമാനം വേറെ. അതായത്, കേരളത്തിന്റെ എല്ലാ മേഖലകൾക്കും ശബരിമല സാമ്പത്തീകമായി സംഭാവന ചെയ്യുന്നു. പക്ഷെ അതൊന്നും അവർക്ക് പ്രധാനം അല്ല. അവരുടെ ലക്ഷ്യം ശബരിമലയുടെ പ്രാധാന്യം കുറച്ചു കൊണ്ട് വരികയാണ്. എന്തായാലും, ഓരോ വർഷവും ഭക്തരുടെ എണ്ണം കൂടുന്നത് അവരെ അസ്വസ്ഥരാക്കുന്നുണ്ടാകാം. അവരുടെ പല ലക്ഷ്യങ്ങൾക്കും അത് തടസ്സമാണ്. എന്നാൽ, ശബരിമലയെ എത്ര അവഗണിച്ചാലും, അരാജകത്വം സൃഷ്ടിച്ചാലും, മോശം അടിസ്ഥാന സൗകര്യ വികസനം ആണെങ്കിലും, 18 മണിക്കൂർ അല്ല 36 മണിക്കൂർ ക്യു നിൽക്കേണ്ടി വന്നാലും ഭക്തർ ശബരിമലയിൽ തുടർന്നും എത്തുക തന്നെ ചെയ്യും. മലയാളികൾ എത്ര പേർ 41 ദിവസം പൂർണ അർത്ഥത്തിൽ വൃതം നോറ്റ് ശബരിമലക്ക് പോകുന്നു എന്ന് അറിയില്ല, പക്ഷെ അന്യ സംസ്ഥാനത്തുള്ള അയ്യപ്പ വിശ്വാസികളുടെ, അത് കോടീശ്വരൻമാർ മുതൽ സാധാരണക്കാരൻ വരെയുള്ളവർ, അയ്യപ്പനെ കാണാൻ പോകാനുള്ള തയാറായെടുപ്പുകൾ കണ്ട് അത്ഭുതപെട്ടിട്ടുണ്ട്. എത്രയൊക്കെ കഠിനം ആണെങ്കിലും അവർ ശബരിമലയിലേക്ക് ഒഴുകും. കാരണം, അത് അവരുടെ വിശ്വാസം ആണ്. അതുകൊണ്ട് ശബരിമലയെ ശ്വാസം മുട്ടിച്ച് ഭക്തരെ കുറയ്ക്കാം എന്നൊന്നും കരുതേണ്ട. ദുഷ്ട്ടനെ പനപോലെ വളർത്തും എന്നാണ് ബൈബിൾ വചനം. ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തകർന്നടിയാൻ പോകുന്നവരുടെ പാഴ് ശ്രമങ്ങൾ മാത്രമാണ് ഇതെല്ലാം. ആളി കത്തിക്കോളൂ, പക്ഷെ കനൽ ഒരു തരി പോലും ഇല്ലാതെ പൂർണമായും അണയാൻ ഇനി അധിക നാളുകൾ ഇല്ല.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…