Featured

സോണിയ “ആയിഷ” എന്ന ഐഎസ് വധുവായി മാറിയത് ഇങ്ങനെ

രണ്ടാംഭാര്യ ഭർത്താവിനെ ഭീകരനായി മാറ്റുന്നത് നിശബ്ദം കണ്ടുനിന്നു!!! സോണിയ “ആയിഷ” എന്ന ഐഎസ് വധുവായി മാറിയത് ഇങ്ങനെ | Kerala Women

മഹാറാണിയെ പോലെ കഴിയേണ്ട സോണിയ സെബാസ്റ്റ്യൻ ഐഎസ് വധുവായി ആയിഷയായി മാറിയത് ഇങ്ങനെയാണ്. ഐഎസിൽ ചേർന്നതിനു ശേഷം കീഴടങ്ങി അഫ്ഗാനിസ്ഥാനിൽ കഴിയുന്ന മലയാളി യുവതി ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെയും മകളെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേക നിർദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ പഴയ ഐഎസ് വധുവിന് നിർണായകമാകുക കേന്ദ്ര സർക്കാരിന്റെ തീരുമാനം.

എട്ടാഴ്ചയ്ക്കകം എന്താണ് തീരുമാനം എന്ന് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചതോടെ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്ത് തീരുമാനം എടുക്കും എന്ന ആകാംക്ഷയിലാണ് സോണിയയുടെ കുടുംബം. അഫ്​ഗാൻ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യനെയും മകൾ സാറയേയും ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് സോണിയയുടെ പിതാവ് സെബാസ്റ്റ്യൻ സേവ്യർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. 2016ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ഇരുവരെയും തിരിച്ചെത്തിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹർജിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ നിലവില്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തടവില്‍ കഴിയുന്ന ആയിഷ അടക്കമുള്ളവര്‍ തൂക്കിലേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആയിഷയുടെ ഏഴ് വയസ്സുള്ള മകള്‍ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യന്‍ പറയുന്നു. ഭീകരസംഘടനയായ ഐഎസിൽ ചേരുകയും തുടർന്ന് അഫ്ഗാനിസ്താനിൽ കീഴടങ്ങി ജയിലിലാകുകയും ചെയ്ത സോണിയ സെബാസ്റ്റ്യന്റെ കഥ സിനിമയെയും വെല്ലുന്നതാണ്. സ്‌കൂൾ- കോളേജ് തലത്തിൽ പഠനത്തിലും കലാ വിഷയങ്ങളിലും മിടുക്കിയായിരുന്നു സോണിയ.എം.ജി സർവകലാശാലാ കലോത്സവത്തിന് ഒപ്പന മത്സരത്തിൽ മണവാട്ടിയായി വേഷമിട്ടത് കണ്ട് കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലക്ക് തോന്നിയ പ്രണയമാണ് പിന്നീട് വിവാഹം വരെ കലാശിച്ചത്. ആദ്യമായി ഐഎസിൽ ചേർന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വിവരം.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

8 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

8 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

10 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

10 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

10 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

10 hours ago