news- IS -Terrorists
കീവ്: യുക്രെയ്‌ൻ ഇപ്പോൾ അനുഭവിക്കുന്നത് അള്ളാഹുവിനെ അവിശ്വസിച്ചതിനുള്ള ശിക്ഷയെന്ന് ഐഎസ് ഭീകരർ. റഷ്യ-യുക്രെയ്ൻ യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു ഭീകരരുടെ പ്രതികരണം(ISIS Terrorists On Russia-Ukraine War). ഐഎസിന്റെ പ്രതിവാര പത്രമായ അൽ-നബയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ഈ പ്രസ്താവന.
അള്ളാഹുവിനെ അവഹേളിച്ചതിനുള്ള ശിക്ഷയാണ് ഈ യുദ്ധമെന്നായിരുന്നു ഐഎസിന്റെ പ്രധാന വിമർശനം. ഖുർആനിൽ കുറിച്ചിരിക്കുന്നത് പോലെ ക്രിസ്തുമതത്തിലുള്ളവർക്കുള്ള ശിക്ഷയാണ് യുദ്ധത്തിന്റെ രീതിയിൽ യുക്രെയ്ൻ എത്തിയത്. യുക്രെയ്‌നിലുള്ള മുസ്ലീങ്ങൾ ഒന്നിനോടും പ്രതികരിക്കേണ്ടെന്നും ലേഖനത്തിൽ പറയുന്നു. യുക്രെയ്ൻ-റഷ്യൻ യുദ്ധം ദൈർഘ്യമേറിയതോ ചെറുതോ ആകട്ടെ, ഇത് മറ്റ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് തുടക്കം കുറിക്കുകയാണ്.
അതേസമയം ഈ കുരിശുയുദ്ധത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ പ്രതികരിക്കരുത്. വലിയ യുദ്ധത്തിലേക്കുള്ള ചെറിയ കാൽവെപ്പ് മാത്രമായി ഈ യുദ്ധത്തെ കണ്ടാൽ മതി. വലിയ പ്രത്യാഘാതമാകും ഈ യുദ്ധം ഇരുരാജ്യങ്ങൾക്കും വരുത്തിവെയ്‌ക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ വ്യാമോഹമാണ് ഈ യുദ്ധങ്ങൾക്ക് കാരണമെന്നും ഐഎസ് ഭീകരർ ലേഖനത്തിൽ പറയുന്നുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…