Friday, May 17, 2024
spot_img

”യുക്രെയ്‌ൻ അനുഭവിക്കുന്നത് അള്ളാഹുവിനെ അവിശ്വസിച്ചതിനുള്ള ശിക്ഷ”; മുസ്ലീങ്ങൾ ആഗ്രഹിക്കേണ്ടത് റഷ്യയുടേയും യുക്രെയ്‌ന്റേയും നാശമെന്ന് ഐഎസ് ഭീകരർ

കീവ്: യുക്രെയ്‌ൻ ഇപ്പോൾ അനുഭവിക്കുന്നത് അള്ളാഹുവിനെ അവിശ്വസിച്ചതിനുള്ള ശിക്ഷയെന്ന് ഐഎസ് ഭീകരർ. റഷ്യ-യുക്രെയ്ൻ യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു ഭീകരരുടെ പ്രതികരണം(ISIS Terrorists On Russia-Ukraine War). ഐഎസിന്റെ പ്രതിവാര പത്രമായ അൽ-നബയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ഈ പ്രസ്താവന.

അള്ളാഹുവിനെ അവഹേളിച്ചതിനുള്ള ശിക്ഷയാണ് ഈ യുദ്ധമെന്നായിരുന്നു ഐഎസിന്റെ പ്രധാന വിമർശനം. ഖുർആനിൽ കുറിച്ചിരിക്കുന്നത് പോലെ ക്രിസ്തുമതത്തിലുള്ളവർക്കുള്ള ശിക്ഷയാണ് യുദ്ധത്തിന്റെ രീതിയിൽ യുക്രെയ്ൻ എത്തിയത്. യുക്രെയ്‌നിലുള്ള മുസ്ലീങ്ങൾ ഒന്നിനോടും പ്രതികരിക്കേണ്ടെന്നും ലേഖനത്തിൽ പറയുന്നു. യുക്രെയ്ൻ-റഷ്യൻ യുദ്ധം ദൈർഘ്യമേറിയതോ ചെറുതോ ആകട്ടെ, ഇത് മറ്റ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് തുടക്കം കുറിക്കുകയാണ്.

അതേസമയം ഈ കുരിശുയുദ്ധത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ പ്രതികരിക്കരുത്. വലിയ യുദ്ധത്തിലേക്കുള്ള ചെറിയ കാൽവെപ്പ് മാത്രമായി ഈ യുദ്ധത്തെ കണ്ടാൽ മതി. വലിയ പ്രത്യാഘാതമാകും ഈ യുദ്ധം ഇരുരാജ്യങ്ങൾക്കും വരുത്തിവെയ്‌ക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു. കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ വ്യാമോഹമാണ് ഈ യുദ്ധങ്ങൾക്ക് കാരണമെന്നും ഐഎസ് ഭീകരർ ലേഖനത്തിൽ പറയുന്നുണ്ട്.

Related Articles

Latest Articles