Friday, December 19, 2025

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ; കൊച്ചിയിലെ തോൽവിക്ക് സ്വന്തം മണ്ണിൽ പകരംവീട്ടാൻ എഫ്‌സി ഗോവയും, വിജയം ലക്ഷ്യമിട്ട് ഇരു ടീമുകളും

മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരം ഇന്ന്. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി ആരംഭിക്കുക. 13 മത്സരങ്ങളില്‍ 25 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും 14 കളിയില്‍ 20 പോയിന്‍റുള്ള ഗോവ ആറും സ്ഥാനങ്ങളിലാണ് ഉള്ളത്.

വിജയകുതിപ്പിൽ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് പരാജയപ്പെട്ടിരുന്നു. അതിനാൽ പിഴവുകൾ തിരുത്തി വിജയം ലക്ഷ്യമിട്ടുതന്നെയാവും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങുക.
ഈ സീസണിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റുവാങ്ങിയ തോൽവിക്ക് പകരംവീട്ടാനാവും ഗോവ ഇറങ്ങുക. അവസാന നാല് കളിയിൽ ജയിക്കാനായിട്ടില്ലെന്നതും അവരുടെ പോരായ്മയാണ്. അയതിനാൽ ഈ മത്സരം എങ്ങനെയും വിജയിക്കണം എന്നാണ് ഗോവ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles