'Islam came from outside; Muslims in India are of Hindu heritage'; Ghulam Nabi Azad
ശ്രീനഗർ: രാജ്യത്തിലെ മുസ്ലീങ്ങൾ എല്ലാം ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് മുൻ കോൺഗ്രസ് നോതാവ് ഗുലാം നബി ആസാദ്. ഹിന്ദുമതം ഇസ്ലാമിനെക്കാൾ പഴക്കമുള്ളതാണ്. കശ്മീരിലെ മുസ്ലീങ്ങൾ അടക്കം മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നും ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടെയും വേരുകൾ ഹിന്ദു ധർമ്മത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ദോദയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ ഹിന്ദുസ്ഥാനിൽ ഇസ്ലാം പുറത്തു നിന്ന് വന്നതാണ്. ഭാരതത്തിലേയ്‌ക്ക് ഇസ്ലാം കടന്നു വരുന്നതിന് മുമ്പ് തന്നെ ഇവിടെ ഹിന്ദുധർമ്മം നിലനിന്നിരുന്നു. ഇന്ത്യയിൽ ഇസ്ലാമിനേക്കാൾ ഏറ്റവും പഴക്കം ചെന്ന മതമാണ് ഹിന്ദുമതം. നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളെല്ലാവരും ഒരു കാലത്ത് ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കളെ മതപരിവർത്തനം നടത്തിയാണ് ഇസ്ലാം മത വിശ്വാസികളാക്കിയത്. കശ്മീരിലെ എല്ലാ മുസ്ലീങ്ങളും കാശ്മീരി പണ്ഡിറ്റുകളിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണ്.
നമ്മളെല്ലാവരും ഹിന്ദു ധർമ്മത്തിൽ ജനിച്ചവരാണ്. നമ്മൾ ഹിന്ദുക്കളായ മുസൽമാന്മാരാണ്. ഇന്ത്യ നമ്മുടെ വീടാണ്. നമ്മളാരും പുറത്തു നിന്നുള്ളവരല്ല, ഈ മണ്ണിൽ നിന്നുള്ളവരാണ്. ഞാൻ ഇത് പാർലമെന്റിലും പറഞ്ഞിട്ടുണ്ട്. ഈ രാജ്യം കെട്ടിപ്പടുക്കുക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. കശ്മീരിൽ അധികാരത്തിലെത്തിയാൽ അഴിമതി രഹിത ഭരണം ഞാൻ ഉറപ്പു നൽകും’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…