International

ഭീകരബന്ധം ! ഗാസയിലെ 37 സന്നദ്ധ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ കൈമാറണമെന്ന നിർദ്ദേശം പാലിക്കാത്തതിനെത്തുടർന്നാണ് നാളെ മുതൽ ഇവരുടെ പ്രവർത്തനം തടയാൻ തീരുമാനിച്ചത്. വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്നതായോ ഹമാസുമായി ബന്ധമുള്ളതായോ കണ്ടെത്തിയിരിക്കുന്ന ജീവനക്കാർ ഉൾപ്പെടുന്ന എൻജിഒകളെ ആണ് ഇസ്രായേൽ നിരോധിക്കുന്നത്. തങ്ങളുടെ ജീവനക്കാരിൽ ചിലർക്ക് ഹമാസുമായോ മറ്റ് സായുധ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടെന്ന് പുറത്തറിയുമെന്ന് ഭയന്നാണ് സംഘടനകൾ വിവരങ്ങൾ നൽകാത്തതെന്ന് ഇസ്രായേൽ ആരോപിച്ചു.

മെഡിക്കൽ ചാരിറ്റി സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF), നോർവീജിയൻ റീഫ്യൂജി കൗൺസിൽ, വേൾഡ് വിഷൻ ഇന്റർനാഷണൽ, കെയർ (CARE), ഓക്സ്ഫാം തുടങ്ങിയ പ്രമുഖ സംഘടനകളെല്ലാം ഇസ്രായേലിന്റെ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ സംഘടനകളിലെ ജീവനക്കാർക്ക് ഇസ്ലാമിക് ജിഹാദ് ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഇസ്രായേൽ മന്ത്രാലയ വക്താവ് ഗിലാഡ് സ്വിക്ക് വ്യക്തമാക്കിയത്. ഒക്ടോബർ 7-ലെ ആക്രമണത്തെ നിഷേധിക്കുകയോ ഇസ്രായേലിനെ നിയമവിരുദ്ധമായി ചിത്രീകരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന സംഘടനകൾ പലസ്തീൻ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ എന്ന് ഇസ്രായേൽ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…

35 minutes ago

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

3 hours ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

3 hours ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

3 hours ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

4 hours ago