ടെൽ അവീവ് : ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താൽകാലിക വെടിനിർത്തൽ ഇസ്രായേൽ നടപ്പിലാക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് കരാറിന് ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മദ്ധ്യസ്ഥകരാർ അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്.
ഇസ്രായേൽ – ഹമാസ് പോരാട്ടം ശക്തമായ സാഹചര്യത്തിൽ ഖത്തറിന്റെയും അമേരിക്കയുടെയും നേതൃത്വത്തിലാണ് മദ്ധ്യസ്ഥ നീക്കങ്ങൾ പുരോഗമിക്കുന്നത്. മദ്ധ്യസ്ഥകരാർ അംഗീകരിക്കുന്നതിൽ ഇസ്രായേൽ മന്ത്രിസഭയിൽ ഭിന്നാഭിപ്രായമാണ് ഉയർന്നുവന്നത്. ഈ സാഹചര്യത്തിലായിരുന്നു വോട്ടിട്ട് പിന്തുണ തേടിയത്. ഗാസയിൽ ബന്ദികളാക്കപ്പെട്ട സ്ത്രീകളെയും കുട്ടികളെയുമാണ് ഹമാസ് ഭീകരർ മോചിപ്പിക്കുക. ഇസ്രായേൽ – ഹമാസ് പോരാട്ടം ആരംഭിച്ചതിന് ശേഷം സംഘർഷം പരിഹരിക്കുന്നതിനായി സ്വീകരിച്ച ആദ്യ നടപടിയാണ് വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള മദ്ധ്യസ്ഥ കരാർ.
നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. അതേസമയം, മദ്ധ്യസ്ഥകരാർ അംഗീകരിച്ചെങ്കിലും ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ ഭൂമിയിൽ നിന്നും ഇല്ലായ്മ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…