Israel has strengthened its response against terrorists! The Israeli army has destroyed the centers of Hezbollah terrorists in Lebanon
ടെൽഅവീവ്: ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സൈന്യം. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ സേന അറിയിച്ചു.
ഹിസ്ബുള്ള കേന്ദ്രമായ റോഷ് ഹനിക്രയിലേക്കും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരരുടെ ആക്രമണം ഉണ്ടായത്. അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരവാദികൾ ആക്രമിച്ചു. ലെബനനിൽ നിന്ന് ഒമ്പത് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. കിര്യത് ഷ്‌മോണയിൽ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ സൈറണുകൾ സ്ഥാപിച്ചതായി പ്രതിരോധ സൈന്യം അറിയിച്ചു
രണ്ട് ദിവസം മുമ്പും ഹിസ്ബുള്ള ഭീകര സംഘത്തിനെതിരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ലെബനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സേന വ്യോമാക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് സംഘർഷം ശക്തമായത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…