International

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം, ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു; ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് നെതന്യാഹു

ഇസ്രായേൽ- ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നു. ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.

അതേസമയം, ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.

ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലിൽ 900 പേരും ഗാസയിൽ 650 പേരും കൊല്ലപ്പെട്ടു. 30ലെറെ ഇസ്രയേൽ പൗരന്മാർ ഗാസയിൽ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

anaswara baburaj

Recent Posts

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…

35 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

1 hour ago

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…

2 hours ago