യുദ്ധങ്ങൾ ഒരു കാലത്തും ന്യായീകരിക്കപ്പെടുന്നവയല്ല. അഥവാ ന്യായീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അതിജീവനത്തിന് വേണ്ടിയുള്ളതായപ്പോൾ മാത്രമാണ്.ചോര ഒഴുക്കി സമാധാനം നേടിയവരാണ് ഞങ്ങൾ, ഞങ്ങൾക്ക് യുദ്ധം ചെയ്യാതെ വയ്യ, ഇല്ലെങ്കിൽ ഞങ്ങളില്ല’- അന്തരിച്ച മൂൻ ഇസ്രയേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയാണ്. പിറന്നുവീണ ഉടനെ തന്നെ യുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ട രാഷ്ട്രമാണ് ഇസ്രായേൽ. 1948ൽ നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രയേലിനു നേരെ ഉണ്ടായി. അറബ് ശക്തികളുടെ പരസ്യമായ പിന്തുണയും ആശിർവാദവും ഈ ആക്രമണത്തിന് ഉണ്ടായിരുന്നു. സർവ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അഭയാർഥികളായി ചേക്കേറിയ ജൂതന്മാർക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു
മനോധൈര്യവും ആത്മസമർപ്പണവും കൊണ്ട് അവരുടേതായ ലോകം കെട്ടിപ്പടുത്ത ലോകത്തെ തന്നെ ഒരു ന്യൂനപക്ഷത്തെയാണ് ഒക്ടോബർ 7 ന് ഹമാസ് എന്ന തീവ്രവാദികൾ ആക്രമിച്ചത്. 10 അറബ് രാഷ്ട്രങ്ങളെ നിഷ്പ്രയാസം തുരത്തിയോടിച്ച ഇസ്രയേലിന് ഹമാസ് ഒരു വെല്ലു വിളിയെ അല്ല. ബന്ദികളുടെ ജീവനോടൊപ്പം ഗാസയിലെ സാധാരണക്കാരുടെ ജീവന് കൂടി വിലകൽപ്പിക്കുന്നു എന്നത് കൊണ്ടും ഒരിക്കൽ തങ്ങൾ നേരിട്ടത് പോലുള്ള കൂട്ടക്കൊലകൾ ഒരിക്കലും മറ്റാരും നേരിടരുത് എന്നാഗ്രഹിക്കുന്നതും കൊണ്ട് മാത്രമാണ് ഗാസയിലെ സൈനിക നടപടികൾ നീണ്ടുപോകുന്നത്. അതൊരിക്കലും ഇസ്രായേലിന്റെ കഴിവുകേടായി കാണരുത്. സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കി തീവ്രവാദികളെ മാത്രം തെരഞ്ഞു പിടിച്ചു കൊല്ലുന്ന രീതിയാണ് ഇസ്രയേൽ ഇത് വരെയും കൈക്കൊണ്ടിരിക്കുന്നത്. ഹമാസിന്റെ പ്രധാന നേതാക്കളെ എല്ലാം ഓരോന്നായി വധിക്കാൻ കഴിയുന്നത് ആ ശൈലി വിജയകരമാണ് എന്നതിന്റെ തെളിവാണ്. ഇപ്പോൾ ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൂടി കൊല്ലപ്പെട്ടു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇതിനോടകം സംശയം ഉയർന്നിട്ടുണ്ട്.എന്നാൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.
1987ൽ ഹമാസിന്‍റെ ഭാഗമായ ഹനിയ്യയെ 89ൽ ഇസ്രയേൽ ജയിലിലടച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് 92ൽ ലബനനിലേക്ക് നാടുകടത്തപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് പലസ്തീനിൽ തിരിച്ചെത്തി. 2006ൽ ഹനിയ്യ പലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റത്. 62കാരനായ ഹനിയ്യ 2023 മുതൽ ഖത്തറിലായിരുന്നു താമസം.
ഹനിയ്യയുടെ കാര്യം തീരുമാനമായതോടെ ഹമാസിന്റെ നില പരുങ്ങലിലായിട്ടുണ്ട്. ഹിസ്ബുള്ളയുടെ ശല്യം അവസാനിപ്പിച്ചതിന് ശേഷം ഇസ്രയേലിന്റെ നടപടിക്കൊപ്പം ലോകത്തിലെ ഇസ്ലാമിക ഭീകരർക്കെതിരെ ലോകരാജ്യങ്ങളും പങ്കുചേരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യയും അമേരിക്കയും അടക്കമുള്ള ലോക ശക്തികൾ അത്തരം ഒരു നീക്കത്തിലേക്ക് കടന്നാൽ ലോകത്തിലെ ഇസ്ലാമിക ഭീകരത തുടച്ചു മാറ്റപ്പെടും എന്നതിൽ സംശയമില്ല. അതിന്റെ തുടക്കമായി ഹമാസിന്റെ പതനം മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…