Tuesday, December 16, 2025

തിരിച്ചടി തുടർന്ന് ഇസ്രായേൽ; 2 ഇറാനിയൻ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൂടെ വധിച്ചു; കൊല്ലപ്പെട്ടവരിൽ ഒക്ടോബർ 7 ആക്രമണത്തിന്റെ സൂത്രധാരനും

ടെൽഅവീവ്: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ രണ്ട് ഇറാനിയൻ കമാൻഡർമാരെ കൂടി വധിച്ച് ഇസ്രായേൽ സൈന്യം.ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും ഐആർജിസി ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ബെഹ്‌നാം ഷഹരിയാരിയുമാണ് വധിക്കപ്പെട്ടത്,

ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും, ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയുമായിരുന്നു ഇസാദി. ഐആർജിസിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല ഇസാദിക്കായിരുന്നു.

ഐആർജിസി ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ബെഹ്‌നാം ഷഹരിയാരിയേയും കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാനിൽനിന്നുള്ള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ് ഇസ്രയേൽ പറയുന്നത്. വാഹനത്തിൽ പോവുന്ന ഷഹരിയാരിയെ വധിക്കുന്നതിന്റെ വീഡിയോയും എഡിഎഫ് പുറത്തുവിട്ടു. പടിഞ്ഞാറൻ ഇറാനിലൂടെ യാത്ര ചെയ്യുകയായിരുന്ന ഷഹരിയാരിയെ ആയിരം കിലോ മീറ്ററുകൾക്കപ്പുറത്ത് ഇസ്രയേലിൽനിന്ന് മിസൈൽ അയച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Latest Articles