Sunday, December 21, 2025

നിയമിതനായിട്ട് 4 ദിവസം മാത്രം !ഇറാന്റെ പുതിയ സൈനിക കമാൻഡർ മേജർ ജനറൽ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ

ടെഹ്‌റാന്‍ : നാലുദിവസം മുന്‍പ് മാത്രം നിയമിതനായ ഇറാന്റെ പുതിയ സൈനിക കമാൻഡറും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുൻ മേധാവിയുമായിരുന്ന മേജർ ജനറൽ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ . കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് മുൻ മേധാവി മേജര്‍ ജനറല്‍ ഗൊലാം അലി റാഷിദിനെ വധിച്ചത്. പിന്നാലെയാണ് ‘ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്(ഇറാന്‍ മിലിട്ടറി എമര്‍ജന്‍സി കമാന്‍ഡ്)’ മേധാവിയായി മേജര്‍ ജനറല്‍ അലി ഷദ്മാനിയെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമീനി നിയമിച്ചത്.

ഇറാന്റെ ‘വാര്‍ ടൈം ചീഫ് ഓഫ് സ്റ്റാഫ്’ ആയി ചുമതലയേറ്റെടുത്ത അലി ഷദ്മാനിയാണ് ഇറാന്റെ ആക്രമണപദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നതെന്നും യുദ്ധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതെന്നും ഐഡിഎഫ് പറഞ്ഞു.

Related Articles

Latest Articles