മുഹമ്മദ് അഫീഫ്
ബയ്റൂത്ത് : ഹിസ്ബുള്ള വക്താവും സായുധ വിഭാഗത്തിന്റ പ്രധാനിയുമായിരുന്ന മുഹമ്മദ് അഫീഫിനെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്. മധ്യ ബയ്റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നീണ്ടകാലം ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻസ് വിഭാഗം തലവനായി പ്രവർത്തിച്ച അഫീഫ്, തലവൻ ഹസ്സൻ നസ്രള്ളയുടെ വധത്തിന് ശേഷമാണ് സായുധ വിഭാഗത്തിന്റെ ചുമതലകൾ കൂടി ഏറ്റെടുത്തത്. ഹിസ്ബുള്ളയുടെ വാർത്താസമ്മേളനങ്ങൾക്കും പ്രസംഗങ്ങൾക്കും നേതൃത്വം നൽകിയിരുന്നതും അഫീഫായിരുന്നു.
അതിനിടെ, ലെബനന്റെ വടക്കൻഭാഗങ്ങളിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുള്ളയ്ക്കെതിരേ ലെബനന്റെ അതിർത്തിപ്രദേശങ്ങളിൽ കരയുദ്ധം നയിക്കുന്ന ഇസ്രയേൽ സൈന്യം കൂടുതൽ ഉൾപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലുന്നത് ആദ്യമാണ്
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…