ഇസ്രായേൽ- വടക്കൻ ഇസ്രായേലിൽ തീവ്രവാദികൾ വെടിയുതിർക്കുന്നത് നിർത്തിയില്ലെങ്കിൽ ലെബനനുമായുള്ള അതിർത്തിയിൽ നിന്ന് ഹിസ്ബുള്ളയെ നീക്കം ചെയ്യാൻ സൈന്യം നടപടിയെടുക്കുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാൻറസ് മുന്നറിയിപ്പ് നൽകി. അതിനിടെ, വടക്കൻ മേഖലയിൽ കൂടുതൽ പോരാട്ടത്തിന് സൈനികർ സജ്ജരാണെന്നും ഇസ്രായേൽ അറിയിച്ചു.
ഞങ്ങളുടെ ആദ്യ ദൗത്യം വടക്കൻ നിവാസികൾക്ക് സുരക്ഷയും സുരക്ഷിതത്വബോധവും പുനഃസ്ഥാപിക്കുക എന്നതാണ് ഇതിന് സമയമെടുക്കുമെന്ന് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തിന് ശേഷം അതിർത്തി കടന്നുള്ള വെടിവയ്പ്പ് വർദ്ധിച്ചുവരികയാണ്. ഒക്‌ടോബർ 8 ന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ബുധനാഴ്ചയാണ് ഹിസ്ബുള്ള നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് ഗാസയിലെ സംഘർഷം മേഖലയിലുടനീളം വ്യാപകമാകുമെന്ന ആശങ്കയുണ്ട്.
ഒരു നയതന്ത്ര പരിഹാരത്തിനുള്ള സമയം അവസാനിച്ചു. ഇസ്രായേലിൻ്റെ വടക്കൻ നിവാസികൾക്ക് നേരെയുള്ള വെടിവയ്പ്പ് തടയാനും ഹിസ്ബുള്ളയെ അതിർത്തിയിൽ നിന്ന് അകറ്റാനും ലോകവും ലെബനീസ് സർക്കാരും പ്രവർത്തിച്ചില്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
2006-ൽ ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിന് തുടക്കമിട്ടത്, ഹിസ്ബുള്ള ആയുധങ്ങളുമായി അതിർത്തി കടന്നപ്പോഴാണ്, അന്ന് ഇസ്രായേൽ സൈന്യം തെക്കൻ ലെബനലിൽ പ്രത്യാക്രമണം നടത്തി.
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…