ഇസ്രയേൽ വധിച്ച ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ഉന്നത നേതാക്കൾ
ജറുസലേം : ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേൽ സൈന്യം. മൂന്ന് മാസം മുമ്പ് വടക്കന്‍ ഗാസ മുനമ്പിലെ ഭൂഗര്‍ഭകേന്ദ്രം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ മുഷ്താഹയെയും രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേനയും ഇസ്രയേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും പ്രസ്താവനയിലൂടെ അറിയിച്ചു.
ഹമാസിന്റെ ഉന്നത മേധാവി യഹ്യയ സിൻവാറിന്റെ വലംകയ്യാണ് മുഷ്തഹ എന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹമാസിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നവരിൽ ഒരാളായിരുന്നു മുഷ്തഹ. ഹമാസിന്റെ സേന വിന്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. 2015ൽ മുഷ്തഹയെ യുഎസ് ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ആക്രമണത്തിൽ മുഷ്താഹയെ കൂടാതെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നീ ഭീകരരെയും വധിച്ചതായി ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…