ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരമാർഗ്ഗം യുദ്ധം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ ഇസ്രയേൽ സൈന്യം ഗാസ അതിർത്തിയിലേക്ക് നീങ്ങിയതിന് പിന്നാലെ തങ്ങളുടെ സൈനികർക്ക് നൽകാനായി ഭക്ഷണപ്പൊതികളുമായി തെരുവിൽ കാത്തു നിൽക്കുന്ന ഇസ്രയേലി ജനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. യുദ്ധ ടാങ്കുകളിലും സൈനിക വാഹനങ്ങളിലും യാത്രചെയ്യുന്ന സൈനികർക്ക് ജനങ്ങൾ ഭക്ഷണ പൊതികൾ കൈമാറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയാണ്.
The nation of Israel lives.
We persevere.
We will not be broken.
עם ישראל חי 🇮🇱 pic.twitter.com/QRkBpb1R8A
— Israel ישראל 🇮🇱 (@Israel) October 9, 2023
ഗാസയെ പൂർണ്ണമായും അധീനതയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം നീങ്ങിയിരിക്കുന്നത്. ഇസ്രയേലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രയേൽ ഭാഗത്തേക്ക് പുറപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ ആണവ പടക്കപ്പലായ യുഎസ്എസ്. ജെറാൾഡ് ആർ ഫോർഡ് ഇസ്രയേൽ ലക്ഷ്യമാക്കി കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങിയിരുന്നു. കപ്പൽ ഏതാനും മിനിട്ടുകൾക്ക് മുമ്പ് ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. ഇതിന് പുറമെ ഒരു മിസൈൽ വാഹിനിയും നാല് മിസൈൽ പ്രതിരോധ സംവിധാനങ്ങളും അയക്കും. എഫ്-35, എഫ്-15, എഫ്-16, എ-10 എന്നീ യുദ്ധവിമാനങ്ങളും ഇസ്രയേലിന് കൈമാറും.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു. നൂറിലേറെ ഇസ്രയേൽ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും 30 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇസ്ലാമിക് ജിഹാദും അവകാശപ്പെട്ടു. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള ഹമാസ് തീവ്രവാദികളെ വിട്ടയക്കണമെന്നാണ് ആവശ്യം.
അതെസമയം അമേരിക്കൻ നീക്കത്തിന് പിന്നാലെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു. ഇസ്രായേലില്‍ ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികൾ ആരംഭിച്ച ആക്രമണങ്ങളില്‍ ലെബനനിലെ ഞായറാഴ്ച മുതല്‍ പങ്കുചേര്‍ന്നിരുന്നു. ഇസ്രായേലിന്റെ ഭാഗമായ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് വലിയതോതില്‍ പീരങ്കികളും ഷെല്ലുകളും മിസൈലുകളും പ്രയോഗിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു

