ഗാസ : ഹമാസിന്റെ ക്രൂരത ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പലസ്തീൻ സംഘടനയായ ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ, ഇസ്രായേലി ബന്ദി ഭൂഗർഭ തുരങ്കത്തിൽ സ്വന്തം ശവക്കുഴി കുഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . 24 കാരനായ എവ്യാതര്‍ ഡേവിഡ് ആണ് വിഡിയോയിൽ ഉള്ള ഇസ്രായേൽ പൗരൻ . 8 മണിക്കൂറിനുള്ളിൽ പലസ്തീൻ സംഘം പ്രചരിപ്പിക്കുന്ന 24 കാരനായ എവ്യതാർ ഡേവിഡിന്റെ രണ്ടാമത്തെ വീഡിയോ ആണ് .സംസാരിക്കാൻ പോലും കഴിയാത്ത, അസ്ഥികൂടം പോലെ തോന്നിക്കുന്ന ഡേവിഡ്, ഒരു അടഞ്ഞ ഭൂഗർഭ തുരങ്കത്തിൽ ഒരു കോരിക ഉപയോഗിച്ച് നിൽക്കുന്ന ആണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത് . തളർന്ന് അവശതയോടെ ക്യാമെറയിൽ സംസാരിക്കുന്നുണ്ട് .ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്റെ സ്വന്തം ശവക്കുഴി തോണ്ടുകയാണ്, ഡേവിഡ് ഹീബ്രുവിൽ പറയുന്നു. എല്ലാ ദിവസവും എന്റെ ശരീരം കൂടുതൽ കൂടുതൽ ദുർബലമാവുകയാണ്.
ഞാൻ നേരിട്ട് എന്റെ ശവക്കുഴിയിലേക്ക് നടക്കുന്നു. എന്നെ സംസ്‌കരിക്കാൻ പോകുന്ന ശവക്കുഴി അവിടെയുണ്ട്. മോചിതനാകാനും എന്റെ കുടുംബത്തോടൊപ്പം എന്റെ കിടക്കയിൽ ഉറങ്ങാനും കഴിയുന്ന സമയം അതിക്രമിച്ചിരിക്കുന്നു. വീഡിയോ പുറത്തിറക്കിയതിനു എതിരെ എവ്യാതര്‍ ഡേവിഡിന്റെ കുടുംബം രംഗത്ത് എത്തി .ഒരു പ്രചാരണ പരിപാടിയുടെ ഭാഗമായി ഞങ്ങളുടെ മകനെ മനഃപൂർവ്വം പട്ടിണിയിലാക്കിയത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തികളിൽ ഒന്നാണ്. ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി മാത്രമാണ് അവനെ പട്ടിണിയിലാക്കുന്നത് എന്ന് എവ്യാതറിന്റെ കുടുംബം ആരോപിക്കുന്നു . 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ 1,219 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്, ഗാസയിൽ ഹമാസും അനുബന്ധ ഫലസ്തീൻ വിഭാഗങ്ങളും ഇപ്പോഴും തടവിൽ വച്ചിരിക്കുന്ന 49 ബന്ദികളിൽ ഡേവിഡും ഉൾപ്പെടുന്നു. പ്രതികാരമായി, ഇസ്രായേൽ ഗാസയ്‌ക്കെതിരെ വിനാശകരമായ ആക്രമണം ആരംഭിച്ചു, ഇത് 60,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായി. വീഡിയോ പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രി ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചതായും ദൃശ്യങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞെട്ടൽ അറിയിച്ചിരിക്കുകയാണ് .

