Kerala

ചാന്ദ്രദൗത്യത്തിന് പിന്നിലെ പൗർണ്ണമി ശക്തി! ഐഎസ്ആർഒ ചെയർമാൻ ഡോ സോമനാഥ്, ഞായറാഴ്ച്ച പ്രത്യേക പൂജ നടത്തുന്നതിനായി പൗർണ്ണമിക്കാവ് ദേവി സന്നിധിയിൽ എത്തുന്നു

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡിംഗ് നടത്തിയതിന് പ്രത്യേക പൂജ നടത്തുന്നതിനായി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ് മറ്റന്നാൾ (27.8.2023,ഞായർ) വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തും. ചന്ദ്രയാൻ 3 ദൗത്യം തുടങ്ങിയത് മുതൽ അദ്ദേഹം പൗർണ്ണമിക്കാവിൽ എല്ലാ പൗർണ്ണമിക്കും പൂജ നടത്തിയിരുന്നു. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ അവസാന വട്ട നിരീക്ഷണങ്ങൾക്കായി ഇക്കഴിഞ്ഞ ഇരുപതാം തീയതി ബാംഗ്ലൂരിൽ പോകുന്നതിന് മുമ്പായി നട അടച്ചിരുന്നിട്ടും പൗർണ്ണമിക്കാവിൽ വന്ന് പ്രാർത്ഥിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച നിശ്ചയിച്ചത് പ്രകാരമാണ് മറ്റന്നാൾ (27.8.2023,ഞായർ) രാവിലെ പത്ത് മണിക്ക് പൗർണ്ണമിക്കാവിൽ നട തുറക്കുന്നത്.രാജ്യത്തിനും ലോകത്തിനും അഭിമാനമായ ചന്ദ്രയാൻ്റെ വിജയം ആചരിക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രം തന്ത്രിയുടേയും മഠാധിപതി സിൻഹാ ഗായത്രി അമ്മയുടേയും അനുവാദത്തോടെ പൗർണ്ണമി അല്ലാതിരുന്നിട്ടും ഇന്ന് നട തുറക്കുന്നത്.രാത്രി ഏഴ് മണിക്ക് ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ് പ്രത്യേക പൂജ നടത്തും.എല്ലാ ഭക്തർക്കും പ്രവേശനം ഉണ്ടായിരിക്കും.അതോടൊപ്പം പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ ഭാരവാഹികൾ ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളം എത്തിച്ചതിന് ഡോ.സോമനാഥിനെ ആദരിക്കുകയും ചെയ്യും.

Anandhu Ajitha

Recent Posts

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

ഭാരതത്തെ പ്രകീർത്തിച്ച് അമേരിക്ക |MODI|

15 mins ago

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

10 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago