ബെംഗളൂരു∙ ബഹിരാകാശരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പാഡെക്സ് ഉപഗ്രഹങ്ങളുടെ അൺഡോക്കിങ് ഏജൻസി വിജയകരമായി പൂർത്തിയായി. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്. ഇതോടെ ഇതോടെഅൺഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക , ചൈന, റഷ്യ എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങൾ.
സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഏറെ നിർണായകമാണ് ഡി ഡോക്കിങ് വിജയം. ഡി ഡോക്കിങ് വിജയത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഐഎസ്ആർഒയെ അഭിനന്ദിച്ചു. ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഭാവി പദ്ധതികൾക്ക് ഇതു കരുത്തേകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു .

