ദില്ലി: ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. അടുത്ത വർഷം പകുതിയോടെയാണ് വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. കോവിഡ് 19 പശ്ചാത്തലത്തിലാണ് ചന്ദ്രയാൻ 3 ദൗത്യം വൈകിയത്. ഇപ്പോൾ ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി
ചന്ദ്രയാൻ 3 ഈ വർഷം വിക്ഷേപിക്കാനായിരുന്നു മുൻപ് പദ്ധതിയിട്ടിരുന്നത്. അപ്രതീക്ഷിതമായി ലോകം നേരിട്ട കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണുമാണ് ചന്ദ്രയാൻ 3 വൈകിയതിന് കാരണം. ലോക്ക്ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
”ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ചന്ദ്രയാൻ 2-നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന് 3-നും. എന്നാൽ, ഇതിന് പുതിയ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രയാൻ 2-ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓർബിറ്റർ തന്നെ ചന്ദ്രയാൻ 3- ന് ഉപയോഗിക്കും. 2022-ഓടെ ചന്ദ്രയാൻ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്”. ഐ.എസ്.ആർ.ഒ. മേധാവി കെ.ശിവൻ മുൻപ് പറഞ്ഞിരുന്നു.എന്തായാലും ചാന്ദ്രദൗത്യം ഉൾപ്പടെ ഐ.എസ്.ആർ.ഒയുടെ നിരവധി പദ്ധതികളെയാണ് കോവിഡ് 19-നെ തുടർന്നുണ്ടായ ലോക്ക്ഡൗൺ ബാധിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…